എന്‍ഐടി കാലിക്കറ്റില്‍ 22ാമത് കോണ്‍വൊക്കേഷന്‍: ചരിത്രത്തിലാദ്യമായി 2,134 പേര്‍ക്ക് ബിരുദം നല്‍കി

എന്‍ഐടി കാലിക്കറ്റില്‍ 22ാമത് കോണ്‍വൊക്കേഷന്‍: ചരിത്രത്തിലാദ്യമായി 2,134 പേര്‍ക്ക് ബിരുദം നല്‍കി
എന്‍ഐടി കാലിക്കറ്റില്‍ 22ാമത് കോണ്‍വൊക്കേഷന്‍: ചരിത്രത്തിലാദ്യമായി 2,134 പേര്‍ക്ക് ബിരുദം നല്‍കി
Share  
എഴുത്ത്

News desk

2026 Aug 30, 08:33 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിന്റെ (എന്‍ഐടിസി) 22ാമത് കോണ്‍വൊക്കേഷന്‍ ചടങ്ങ് ക്യാംപസിലെ ഗുരു രബീന്ദ്രനാഥ് ടാഗോര്‍ തിയേറ്ററില്‍ ആവേശോജ്ജ്വലമായി നടന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതൽ (2,134) വിദ്യാര്‍ഥികൾ ബിരുദം സ്വീകരിച്ച്‌ പുറത്തിറങ്ങിയ ചടങ്ങെന്ന സവിശേഷതയോടെയാണ് ഇത്തവണത്തെ കോൺവൊക്കേഷൻ ശ്രദ്ധേയമായത്. ബി ടെക് (1,162), ബി ആർക്ക് (65), എം ടെക് (575), പിഎച്ച്‌ഡി (136), എംഎസ്‌സി (102), എംബിഎ (76), എം പ്ലാൻ (18) എന്നീ വിഭാഗങ്ങളിലാണ് വിദ്യാർഥികൾ ബിരുദം ഏറ്റുവാങ്ങിയത്.


​ടെക്‌സസ് ഇന്‍സ്ട്രുമെന്റ്‌സ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ സന്തോഷ് കുമാര്‍ മുഖ്യാതിഥിയായ ചടങ്ങിൽ യുഎസ്‌എയിലെ ബ്ലൂം കമ്പനീസ് പ്രസിഡന്റും പൂർവ്വവിദ്യാർഥിയുമായ മാത്യു പി തരണിയില്‍ विशിഷ്ടാതിഥിയായി പങ്കെടുത്തു. എന്‍ഐടി കാലിക്കറ്റ് ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ അധ്യക്ഷത വഹിക്കുകയും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2025-26 വാര്‍ഷിക റിപോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. സ്ഥാപനം കൈവരിച്ച അക്കാദമിക് നേട്ടങ്ങളുടെയും വർധിച്ചുവരുന്ന ജനപ്രീതിയുടെയും സാക്ഷ്യപത്രമാണ് ഈ റെക്കോർഡ് ബിരുദദാനമെന്ന് അദ്ദേഹം പറഞ്ഞു.


​വിവിധ പഠനശാഖകളിൽ ഉയർന്ന മാർക്ക് നേടിയ മിടുക്കർക്ക് ചടങ്ങിൽ സ്വർണ്ണപ്പതക്കങ്ങളും, ഔട്ട്സ്റ്റാന്‍ഡിങ് അച്ചീവര്‍ അവാര്‍ഡ് (യുജി), ബെസ്റ്റ് ഔട്ട്ഗോയിങ് ഫീമേല്‍ സ്റ്റുഡന്റ് അവാര്‍ഡ്, ബെസ്റ്റ് ഇന്നൊവേറ്റീവ് അണ്ടര്‍ഗ്രാജ്വേറ്റ് പ്രോജക്‌ട് അവാര്‍ഡ്, ബെസ്റ്റ് ഡോക്ടറല്‍ തീസിസ് അവാര്‍ഡ് എന്നീ പ്രത്യേക പുരസ്കാരങ്ങളും വിതരണം ചെയ്തു. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ജീവനക്കാരും ഉൾപ്പെടെ വൻ ജനപങ്കാളിത്തത്തോടെയാണ് ചടങ്ങ് സമാപിച്ചത്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w