തിരുവനന്തപുരം: എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിലെ (KTU) എസ് 5 (2024 അഡ്മിഷൻ) വിദ്യാർഥികൾക്കുള്ള ഇയർ ബാക്ക് സിസ്റ്റം താൽക്കാലികമായി ഒഴിവാക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. വിദ്യാർഥി സംഘടനകളുടെ ആവശ്യപ്രകാരം ഉന്നതവിദ്യാഭ്യാസ മന്ത്രി ഇടപെട്ടതിനെത്തുടർന്നാണ് നടപടി. ഇതിലൂടെ 2024-ലെ ബോർഡ് ഓഫ് ഗവേണൻസ് തീരുമാനം റദ്ദാക്കുകയായിരുന്നു.
ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകളിൽ നിന്ന് 18 ക്രെഡിറ്റ് നേടാത്തവർക്ക് അഞ്ചാം സെമസ്റ്ററിലേക്ക് പ്രവേശനം നിഷേധിക്കുന്ന രീതിയാണ് ഇതോടെ ഇല്ലാതായത്. വിദ്യാർഥി പ്രതിഷേധങ്ങളെത്തുടർന്നാണ് തീരുമാനം. ഇയർ ബാക്ക് സിസ്റ്റം പൂർണ്ണമായും പിൻവലിക്കും വരെ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്ന് വിദ്യാർഥി സംഘടനകൾ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































