എസ്‌എസ്‌എല്‍സി പരീക്ഷാഫലം: 99.07% വിജയം; ഫുൾ എ പ്ലസ് നേട്ടത്തിൽ പകുതിയോളം കുറവ്

എസ്‌എസ്‌എല്‍സി പരീക്ഷാഫലം: 99.07% വിജയം; ഫുൾ എ പ്ലസ് നേട്ടത്തിൽ പകുതിയോളം കുറവ്
എസ്‌എസ്‌എല്‍സി പരീക്ഷാഫലം: 99.07% വിജയം; ഫുൾ എ പ്ലസ് നേട്ടത്തിൽ പകുതിയോളം കുറവ്
Share  
എഴുത്ത്

News desk

2026 May 15, 05:21 PM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം: ഈ വർഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ വിദ്യാർത്ഥികളിൽ 99.07 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷത്തെ വിജയശതമാനം 99.5 ആയിരുന്നു. വിജയശതമാനത്തിൽ നേരിയ കുറവുണ്ടായതിനൊപ്പം എല്ലാ വിഷയങ്ങളിലും എ പ്ലസ് (Full A+) നേടിയവരുടെ എണ്ണത്തിൽ ഇത്തവണ വൻ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 61,449 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ അത് 30,514 ആയി ചുരുങ്ങി, അതായത് ഏകദേശം പകുതിയോളമായി കുറഞ്ഞു.


​പൊതുവിദ്യഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫാണ് വാർത്താസമ്മേളനത്തിൽ ഫലം പ്രഖ്യാപിച്ചത്. പുതിയ മന്ത്രിസഭ നിലവിൽ വരാത്ത പശ്ചാത്തലത്തിലാണ് ഇത്തവണ മന്ത്രിക്ക് പകരം ഉദ്യോഗസ്ഥതലത്തിൽ പ്രഖ്യാപനം നടന്നത്. റെഗുലർ വിഭാഗത്തിൽ ആകെ 4,14,290 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 4,10,456 പേർ വിജയിച്ചു. വിജയിച്ചവരിൽ 2,10,982 പേർ പെൺകുട്ടികളും 1,99,474 പേർ ആൺകുട്ടികളുമാണ്. പെൺകുട്ടികളിൽ 99.22 ശതമാനവും ആൺകുട്ടികളിൽ 98.93 ശതമാനവുമാണ് വിജയശതമാനം. ഫുൾ എ പ്ലസ് നേടിയവരിൽ 20,771 പേർ പെൺകുട്ടികളും 9,743 പേർ ആൺകുട്ടികളുമാണ്.


​റവന്യൂ ജില്ലാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വിജയശതമാനം പത്തനംതിട്ടയും (99.72%), വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തിൽ കുട്ടനാടും (100%) മുൻപിലെത്തി. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചത് കൊല്ലം ജില്ലയിലാണ് (11.6%). ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും മികച്ച വിജയശതമാനം രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 767 സർക്കാർ സ്കൂളുകളും 930 എയ്ഡഡ് സ്കൂളുകളും 408 അൺഎയ്ഡഡ് സ്കൂളുകളും നൂറു ശതമാനം വിജയം കൈവരിച്ചു.


​പരീക്ഷാഫലം www.results.kite.kerala.gov.in, www.keralaresults.nic.in, www.sslcexam.kerala.gov.in തുടങ്ങിയ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയും 'Saphalam KITE', 'PRD LIVE' എന്നീ മൊബൈൽ ആപ്പുകൾ വഴിയും ലഭ്യമാണ്. രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകി ഫലം പരിശോധിക്കാം. ഇതുകൂടാതെ ഡിജിലോക്കർ വഴിയും ഫലം അറിയാനുള്ള സൗകര്യമുണ്ട്. പരാജയപ്പെട്ടവർക്കായുള്ള സേ (SAY) പരീക്ഷ ജൂൺ ആദ്യവാരം നടക്കും. പ്ലസ് വൺ പ്രവേശന നടപടികൾ ജൂൺ ആദ്യവാരത്തോടെ ആരംഭിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. അതേസമയം, ഫലപ്രഖ്യാപനവും തുടർനടപടികളും വൈകുന്നതിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇടയിൽ ആശങ്കയും പ്രതിഷേധവും നിലനിൽക്കുന്നുണ്ട്.

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N