തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നിശ്ചയിച്ചതുപോലെ മെയ് 15-ന് തന്നെ പ്രഖ്യാപിക്കും. ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഫലപ്രഖ്യാപനം നടത്തുക. ഇന്നലെ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യൂഐപി) യോഗത്തിലാണ് ഫലം വൈകിക്കാതെ പ്രഖ്യാപിക്കാൻ ധാരണയായത്.
ഫലപ്രഖ്യാപനം നീണ്ടുപോയാൽ ഉപരിപഠനത്തിനുള്ള പ്രവേശന നടപടികളെ ബാധിക്കുമെന്ന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ സർക്കാർ അധികാരമേൽക്കാത്ത സാഹചര്യത്തിലാണ് ഫലപ്രഖ്യാപനത്തിൽ നേരത്തെ ആശയക്കുഴപ്പം നിലനിന്നിരുന്നത്. ഫലത്തിന് അന്തിമ അംഗീകാരം നൽകുന്നതിനായി പരീക്ഷാ ബോർഡ് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് യോഗം ചേരും. ഈ യോഗത്തിലാകും പ്രഖ്യാപനം സംബന്ധിച്ച ഔദ്യോഗികമായ അന്തിമ തീരുമാനം കൈക്കൊള്ളുക.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















