കുമാരനല്ലൂർ സ്കൂളിൽ വേറിട്ട പ്രവേശനോത്സവം: അപേക്ഷ നൽകുന്നതിന് മുൻപ് കലാപ്രകടനം

കുമാരനല്ലൂർ സ്കൂളിൽ വേറിട്ട പ്രവേശനോത്സവം: അപേക്ഷ നൽകുന്നതിന് മുൻപ് കലാപ്രകടനം
കുമാരനല്ലൂർ സ്കൂളിൽ വേറിട്ട പ്രവേശനോത്സവം: അപേക്ഷ നൽകുന്നതിന് മുൻപ് കലാപ്രകടനം
Share  
എഴുത്ത്

News desk

2026 May 08, 09:41 AM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

പുതിയ അധ്യയന വർഷത്തിലേക്കുള്ള പ്രവേശന നടപടികളിൽ വ്യത്യസ്തമായ മാതൃകയുമായി കാരശ്ശേരി കുമാരനല്ലൂർ ജി.എൽ.പി. സ്‌കൂൾ. അപേക്ഷാ ഫോറം പൂരിപ്പിച്ച് മടങ്ങുന്ന പതിവ് രീതിക്ക് പകരം കുട്ടികളും രക്ഷിതാക്കളും ഒത്തുചേരുന്ന ഒരു കലോത്സവമായാണ് സ്കൂൾ അധികൃതർ 'അഡ്മിഷൻ ഡ്രൈവ് 0.1' സംഘടിപ്പിച്ചത്. സ്കൂളിലെത്തുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും തങ്ങൾക്കറിയാവുന്ന കലാപരിപാടികൾ അവതരിപ്പിച്ച ശേഷമാണ് പ്രവേശന നടപടികളിലേക്ക് കടക്കുന്നത്. ഇവർക്കൊപ്പം അധ്യാപകരും കലാപ്രകടനങ്ങളിൽ പങ്കുചേരുന്നത് പരിപാടിയുടെ പകിട്ടു വർധിപ്പിച്ചു.


​സ്കൂളിലെത്തുന്ന കുരുന്നുകളെ ലഘുഭക്ഷണവും ജ്യൂസും നൽകിയാണ് അധ്യാപകരും പി.ടി.എ. ഭാരവാഹികളും സ്വീകരിച്ചത്. പ്രീ-പ്രൈമറി കുട്ടികൾക്കായി വിവിധ വിനോദ പരിപാടികളും സ്കൂൾ അങ്കണത്തിൽ ഒരുക്കിയിരുന്നു. എസ്.ബി.ഐ മുക്കം ബ്രാഞ്ചിന്റെ സഹകരണത്തോടെ സ്കൂൾ ബാഗുകളും പഠന കിറ്റുകളും കുട്ടികൾക്ക് വിതരണം ചെയ്തു. വാർഡ് മെമ്പർ മുഷീർ പട്ടാംകുന്നൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി.ടി.എ ഭാരവാഹികളും ബാങ്ക് ഉദ്യോഗസ്ഥരും അധ്യാപകരും പങ്കെടുത്തു. പ്രവേശന നടപടികളെ കുട്ടികൾക്ക് ആനന്ദകരമായ അനുഭവമാക്കി മാറ്റാനുള്ള ഈ ശ്രമം രക്ഷിതാക്കളുടെയും പ്രശംസ പിടിച്ചുപറ്റി.

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N