ജില്ലാ ക്രിയേറ്റീവ് ഫെസ്റ്റ്: ഉണ്ണികുളം ജി.യു.പി. സ്കൂളിന് കിരീടം

ജില്ലാ ക്രിയേറ്റീവ് ഫെസ്റ്റ്: ഉണ്ണികുളം ജി.യു.പി. സ്കൂളിന് കിരീടം
ജില്ലാ ക്രിയേറ്റീവ് ഫെസ്റ്റ്: ഉണ്ണികുളം ജി.യു.പി. സ്കൂളിന് കിരീടം
Share  
2026 Mar 29, 09:40 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ.) സംഘടിപ്പിച്ച ക്രിയേറ്റീവ് കോർണറുകളുടെ ജില്ലാതല ഫെസ്റ്റിവലിൽ ബാലുശ്ശേരി ബി.ആർ.സി.ക്ക് കീഴിലുള്ള ഉണ്ണികുളം ജി.യു.പി. സ്കൂൾ ജേതാക്കളായി. മാവൂർ ജി.എം.യു.പി.എസ്. രണ്ടാം സ്ഥാനവും ചേന്ദമംഗലൂർ ജി.എം.യു.പി.എസ്. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രൊഫ. കെ. പാപ്പൂട്ടി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പഠനത്തോടൊപ്പം കുട്ടികളിലെ നൈപുണി വികസനം കൂടി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ നിർവഹണ ഏജൻസി കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയാണ്.


​എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോഡിനേറ്റർ ഡോ. എ.കെ. അബ്ദുൽ ഹക്കീമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കുസാറ്റിലെ സയൻസ് ഇൻ സൊസൈറ്റി ഡയറക്ടർ ഡോ. പി. ഷൈജു, എസ്.എസ്.കെ. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ. ബി. ഷാജി, ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു.കെ. അബ്ദുന്നാസർ, ഡി.പി.ഒ.മാരായ സജീഷ് നാരായണൻ, വി.ടി. ഷീബ എന്നിവർ പങ്കെടുത്തു. ജില്ലാ പ്രോഗ്രാം ഓഫീസർ അജയൻ പി.എൻ., വിദ്യാകിരണം കോഡിനേറ്റർ പ്രവീൺകുമാർ വി. തുടങ്ങിയവർ ആശംസകൾ നേർന്നു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w