മികവിന്റെ അംഗീകാരം; WMO കോളേജ് അച്ചീവേഴ്‌സ് ഡേ മുൻ വി.സി. പ്രൊഫ. കെ.കെ.എൻ. കുറുപ്പ് ഉദ്ഘാടനം ചെയ്തു

മികവിന്റെ അംഗീകാരം; WMO കോളേജ് അച്ചീവേഴ്‌സ് ഡേ മുൻ വി.സി. പ്രൊഫ. കെ.കെ.എൻ. കുറുപ്പ് ഉദ്ഘാടനം ചെയ്തു
മികവിന്റെ അംഗീകാരം; WMO കോളേജ് അച്ചീവേഴ്‌സ് ഡേ മുൻ വി.സി. പ്രൊഫ. കെ.കെ.എൻ. കുറുപ്പ് ഉദ്ഘാടനം ചെയ്തു
Share  
2026 Jan 13, 02:24 PM

മികവിന്റെ അംഗീകാരം; WMO കോളേജ് അച്ചീവേഴ്‌സ് ഡേ മുൻ വി.സി. പ്രൊഫ. കെ.കെ.എൻ. കുറുപ്പ് ഉദ്ഘാടനം ചെയ്തു


മുട്ടിൽ:നേട്ടങ്ങളുടെ നെറുകയിൽ WMO കോളേജ്; ‘എക്സൽസിയർ 2024-25’ അച്ചീവേഴ്‌സ് ഡേ സംഘടിപ്പിച്ചു

 മുട്ടിൽ WMO ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2024-25 അധ്യയന വർഷത്തിലെ മികവ് പുലർത്തിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി പി.ടി.എയുടെ ആഭിമുഖ്യത്തിൽ ‘എക്സൽസിയർ’ അച്ചീവേഴ്‌സ് ഡേ സംഘടിപ്പിച്ചു. കാലിക്കറ്റ് സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. കെ.കെ.എൻ. കുറുപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു.

ഇത്തരം ആഘോഷങ്ങൾ വിദ്യാർത്ഥികളിൽ ആത്മവീര്യം വളർത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി .

കോളേജ് പ്രിൻസിപ്പാൾ ഡോ. വിജി പോൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സർവ്വകലാശാലാ തലത്തിൽ റാങ്ക് നേടിയവർ, പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർ, കായിക-കലാ രംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികൾ എന്നിവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ സമർപ്പിച്ചു.


WMO പ്രസിഡന്റ് ജനാബ് പി.പി. അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തി. കോളേജ് മാനേജർ ജനാബ് കെ.കെ. അഹമ്മദ് ഹാജി, ഡയറക്ടർ അഡ്വ. റഹീം എന്നിവർ പ്രത്യേക പ്രഭാഷണങ്ങൾ നടത്തി. കൺവീനർ അഡ്വ. കെ. മൊയ്തു, പി.ടി.എ. വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ എടത്തിൽ എന്നിവർ സംസാരിച്ചു.


ചടങ്ങിൽ പി.ടി.എ ജോയിന്റ് സെക്രട്ടറി മിസ്സ്. റാഹിയ, IQAC കോർഡിനേറ്റർ ഡോ. നജ്മുദ്ദീൻ പി., കോളേജ് കൗൺസിൽ സെക്രട്ടറി ഡോ. ഹേമലത, സ്റ്റാഫ് അഡ്വൈസർ സിബി ജോസഫ്, ജൂനിയർ സൂപ്രണ്ട് സി.കെ. ബിയ്യാത്തുമ്മ, സ്റ്റുഡന്റ് യൂണിയൻ ചെയർമാൻ റാഹീൽ അബാൻ എന്നിവർ ആശംസകൾ നേർന്നു.


പി.ടി.എ. എക്സിക്യൂട്ടീവ് അംഗം കബീർ പി. സ്വാഗതവും പി.ടി.എ. എക്സിക്യൂട്ടീവ് സെക്രട്ടറി മിസ്സ്. ബസ്മത്ത് നന്ദിയും പറഞ്ഞു. വിദ്യാർത്ഥിനി അസ്മിനയുടെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.




MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI