അവധിക്കാലം ആഘോഷിക്കാനുള്ളതാണ്, നിര്‍ബന്ധിത ക്ലാസുകള്‍ വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

അവധിക്കാലം ആഘോഷിക്കാനുള്ളതാണ്, നിര്‍ബന്ധിത ക്ലാസുകള്‍ വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി
അവധിക്കാലം ആഘോഷിക്കാനുള്ളതാണ്, നിര്‍ബന്ധിത ക്ലാസുകള്‍ വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി
Share  
2025 Dec 21, 04:54 PM
vasthu
vasthu

തൃശൂർ: അവധിക്കാലം കുട്ടികള്‍ ആഘോഷിക്കാനുള്ളതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധിക്കാലം കുട്ടികള്‍ക്ക് ആഘോഷിക്കാനുള്ളതാണ്. മാനസിക സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതെ ആസ്വദിക്കാനുമുള്ള സമയമാണിതെന്ന് മന്ത്രി പറഞ്ഞു. ക്ലാസുകള്‍ സംബന്ധിച്ച പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ മറുപടി.


ഈ അധ്യയന വർഷത്തെ അവധിക്കാലത്ത് കുട്ടികള്‍ക്കായി പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചില സ്‌കൂള്‍ അധികൃതർ അറിയിപ്പുകള്‍ നല്‍കിയതായി വിദ്യാർഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും എനിക്ക് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സ്‌കൂള്‍ അധികൃതരോടും അധ്യാപകരോടും ചില കാര്യങ്ങള്‍ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നെന്ന് പറഞ്ഞുകൊണ്ടാണ് വി ശിവൻകുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.


അവധിക്കാലം ആഘോഷിക്കാനുള്ളതാണ്. നീണ്ട അധ്യയന കാലയളവിനുശേഷം കുട്ടികള്‍ക്ക് ലഭിക്കുന്ന ഇടവേളയാണിത്. അത് മാനസിക സമ്മർദ്ദങ്ങളില്ലാതെ, കളിച്ചും ചിരിച്ചും ആഘോഷിക്കാൻ അവർക്ക് കഴിയണം. പഠനത്തോടൊപ്പം തന്നെ കുട്ടികളുടെ മാനസികാവസ്ഥയും നാം പരിഗണിക്കേണ്ടതുണ്ട്. തുടർച്ചയായ പഠനഭാരം അവരുടെ സർഗ്ഗാത്മകതയെയും മാനസിക ഉല്ലാസത്തെയും ബാധിക്കരുത്.


വിദ്യാർഥികള്‍ക്ക് സമ്മർദ്ദമില്ലാതെ പഠനം ആസ്വദിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കണം. അതിന് മതിയായ വിനോദവും വിശ്രമവും അത്യാവശ്യമാണ്. ഒരു കുട്ടിയുടെ വളർച്ചയില്‍ വിനോദത്തിനും വിശ്രമത്തിനും എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ശാസ്ത്രീയമായി പഠിച്ചിട്ടുള്ളവരും അത് നന്നായി അറിയാവുന്നവരുമാണ് നമ്മുടെ അധ്യാപകർ. ഈ അവസരത്തില്‍ ആ അറിവ് പ്രാവർത്തികമാക്കണമെന്ന് അവരെ സ്‌നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു.


അതുകൊണ്ട്, കുട്ടികളുടെ സ്വാഭാവികമായ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട്, അവധിക്കാലത്ത് നിർബന്ധിത ക്ലാസുകള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് അഭ്യർഥിക്കുന്നെന്ന് മന്ത്രി പറഞ്ഞു.


MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI