കണ്ണൂർ: സംസ്ഥാന ശാസ്ത്രമേളയിൽ എച്ച്എസ് വിഭാഗം റിസർച്ച് ടൈപ്പിൽ ഒന്നാംസ്ഥാനം നേടിയ പട്ടാന്നൂർ കെപിസിഎച്ച്എസ്എസ് സ്‌കൂളിന് ദേശീയ ശാസ്ത്രമേളയിലും അംഗീകാരം. ഇരുചക്രവാഹന യാത്രക്കാരുടെ ഇന്ധനനഷ്ടവും സാമ്പത്തികനഷ്‌ടവും പഠിച്ചുള്ള റിപ്പോർട്ടാണ് മധ്യപ്രദേശിലെ ഭോപാലിൽ നടന്ന 52-ാമത് ദേശീയ ശാസ്ത്രമേളയിൽ കേരളത്തെ പ്രതിനിധീകരിച്ച് അവതരിപ്പിച്ചത്.
കൂടാളി പഞ്ചായത്തിലെ ഗട്ടറുള്ള 19 റോഡുകളിൽ ഡ്രൈവ് ചെയ്‌ത് നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. ഗട്ടറുകളുള്ള റോഡിലെ യാത്രയിൽ ഒരു കിലോമീറ്റർ ദൂരം ഡ്രൈവ് ചെയ്യുമ്പോൾ ശരാശരി 38 മില്ലി ലിറ്ററാണ് ഇന്ധനനഷ്ടമെന്ന് പഠനത്തിൽ പറയുന്നു. ഒരുലിറ്റർ ഇന്ധനത്തിന് ഇപ്പോഴത്തെ നിരക്കിൽ ശരാശരി നാലുരൂപയുടെ സാമ്പത്തികനഷ്ടമാണ് കണ്ടെത്തിയത്. നല്ല റോഡിനേക്കാൾ കിലോമീറ്ററിൽ 1.6 മിനുട്ട് സമയനഷ്ടമുണ്ടാകുന്നുവെന്നും കണ്ടെത്തി.
ഒരുലക്ഷം വാഹനം ഒരുകിലോമീറ്റർ ദൂരം മോശം റോഡിലൂടെ പോകുമ്പോൾ ശരാശരി 8.830 ടൺ കാർബൺഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നു. സ്ക്‌കൂളിനടുത്തുള്ള കോവൂർ അമ്പലം റോഡിലും ഇരിക്കൂർ-ചാലോട് മെക്കാഡം ടാറിങ് റോഡിലുമാണ് താരതമ്യപഠനം നടത്തിയത്. പുതുച്ചേരിയിൽ നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലും മത്സരിച്ചിരുന്നു. സംസ്ഥാനത്തുനിന്ന് അഞ്ച് ടീമാണ് എത്തിയത്.
ഹൈസ്കൂൾ വിദ്യാർഥികളായ കെ. കാർത്തിക്, സി. മുഹമ്മദ് റിഹാൻ, പ്രോജക്ട് ഗൈഡ് സി.കെ. പ്രീത എന്നിവരാണ് പ്രോജക്ടിന് പിന്നിൽ പ്രവർത്തിച്ചത്. പഠന റിപ്പോർട്ട് മന്ത്രി മുഹമ്മദ് റിയാസ്, കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഷൈമ, പൊതുമരാമത്ത് വകുപ്പ് എന്നിവർക്കും നൽകിയിരുന്നു. തിരിച്ചെത്തിയ സംഘത്തിന് സ്വീകരണം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






_h_small.jpg)


_h_small.jpg)


