വിദ്യാർഥികൾക്ക് വിസ്‌മയമായി ഐഎസ്ആർഒ എക്‌സിബിഷൻ

വിദ്യാർഥികൾക്ക് വിസ്‌മയമായി ഐഎസ്ആർഒ എക്‌സിബിഷൻ
വിദ്യാർഥികൾക്ക് വിസ്‌മയമായി ഐഎസ്ആർഒ എക്‌സിബിഷൻ
Share  
2025 Nov 29, 08:19 AM
vasthu
vasthu

പൊന്നാനി: ബഹിരാകാശ ഗവേഷണമേഖലയിലെ പുതുമകളും നേട്ടങ്ങളും പരിചയപ്പെടുത്തുന്നതിനായി ഐഎസ്ആർഒയുടെ സഹകരണത്തോടെ പൊന്നാനി എവി ഹയർസെക്കൻഡറി സ്‌കൂളിൽ ബഹിരാകാശ പ്രദർശനം തുടങ്ങി


റോക്കറ്റ് വിക്ഷേപണ മാതൃകകൾ, ഉപഗ്രഹങ്ങളുടെ പ്രദർശനം, ചന്ദ്രം മംഗൾയാൻ ദൗത്യങ്ങളുടെ വിവരങ്ങൾ, ‌സ്പേസ് ടെക്നോളജി എന്നിവ സമീപത്തുനിന്ന് കാണാനുള്ള അപൂർവ അവസരമാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്.


അധ്യാപനരംഗത്തും ശാസ്ത്രലോകത്തും പുതുതലമുറയിൽ ബഹിരാകാശ ഗവേഷണത്തിനോടുള്ള ആകർഷണം വർധിപ്പിക്കുകയാണ് പ്രദർശനത്തിൻ്റെ ലക്ഷ്യം


മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻ തയ്യാറാക്കുന്ന എച്ച്ആർഎൽവി പുനരുപയോഗിക്കാവുന്ന റോക്കറ്റ് മാതൃകകൾ എന്നിവയും പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്. ഐഎസ്ആർഒ ഉദ്യോഗസ്ഥനായ എം.ആർ. പ്രേംകുമാറിൻ്റെ നേതൃത്വത്തിലാണ് പ്രദർശനം. ശാസ്ത്രഞ്ജനായ ആർ. സജീവ് കുട്ടികൾക്ക് ക്ലാസെടുത്തു.


വിവിധ വിദ്യാലയങ്ങളിൽനിന്നായി പതിനായിരത്തോളം വിദ്യാർഥികൾ പ്രദർശനം കാണാനെത്തി. മൂന്നുദിവസങ്ങളിലായി നടക്കുന്ന പ്രദർശനത്തിന് പ്രവേശനം സൗജന്യമാണ്. പൊതു ജനങ്ങൾക്ക് ശനിയാഴ്‌ചയാണ് പ്രദർശനം കാണാൻ അവസരം.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI