ഡോ. രാജു ഡേവിസ് സ്‌കൂൾ വിദ്യാർഥികൾ നാസയിൽ

ഡോ. രാജു ഡേവിസ് സ്‌കൂൾ വിദ്യാർഥികൾ നാസയിൽ
ഡോ. രാജു ഡേവിസ് സ്‌കൂൾ വിദ്യാർഥികൾ നാസയിൽ
Share  
2025 Nov 16, 06:28 AM
vasthu
BHAKSHASREE

മാള: മാള ഡോ. രാജു ഡേവിസ് ഇൻ്റർനാഷണൽ സ്‌കൂളിലെ വിദ്യാർഥികളുടെ പഠനയാത്രാ സംഘം നാസയിലെത്തി. സ്‌കൂളിലെ 30 വിദ്യാർഥികൾക്കും നാല് അധ്യാപകർക്കുമാണ് അമേരിക്കയിലെ നാഷണൽ എയർനോട്ടിക്‌സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ സന്ദർശിക്കാൻ അനുമതി ലഭിച്ചത്. ലോകത്തിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടംനേടിയാണ് ഈ അവസരം ലഭിച്ചത്. കൂടാതെ എല്ലാ വർഷവും സ്‌കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥികൾക്ക് നാസ സന്ദർശിക്കാൻ അനുമതിക്ക് ധാരണയായിട്ടുണ്ടെന്ന് സ്കൂ‌ൾ ചെയർമാൻ ഡോ. രാജു ഡേവിസ് പെരേപ്പാടൻ ഫ്ലോറിഡയിൽനിന്ന് അറിയിച്ചു.


റോക്കറ്റ് വിക്ഷേപണം, ലാബുകളുടെ സന്ദർശനം, പ്രമുഖരുടെ ക്ളാസുകൾ എന്നിവയാണ് രണ്ടുദിവസത്തെ നാസ സന്ദർശനത്തിൽ ഉൾപ്പെടുത്തിയത്. നാസയുടെ സ്പേസ് ഷട്ടിൽ മിഷനിൽ പങ്കെടുക്കുകയും നാലുതവണ സ്പേസ് വാക് നടത്തുകയുംചെയ്‌ത ആസ്ട്രണോട്ട് മാർക് കെല്ലിയുമായി വിദ്യാർഥികൾ ആദ്യദിനത്തിൽ മുഖാമുഖം നടത്തി.


റോക്കറ്റ് ഗാർഡൻ, സ്പേസ് ലോഞ്ച് കോംപ്ലക്‌സ്, ഹൈപ്പർ ഡെക്ക്, സ്പേസ് ഷട്ടിൽ, സാൻറേൺ വി. സെൻ്റർ, ജോൺ എഫ് കെന്നഡി സ്പേസ് സെന്റർ എന്നിവയും സന്ദർശിച്ചു. പത്തുദിവസത്തെ അമേരിക്കൻ സന്ദർശനത്തിൽ യൂണിവേഴ്‌സിറ്റി ഓഫ് ഫ്ളോറിഡയും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്‌കൂൾ ചെയർമാൻ ഡോ. രാജു ഡേവിസ് പെരേപ്പാടൻ, ഡയറക്‌ടർ അന്ന ഗ്രേസ് രാജു എന്നിവരും സംഘത്തിലുണ്ട്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan