പ്രഥമ സി.ജി. വിദ്യാഭ്യാസ അവാർഡ് പ്രൊഫ. ഡോ. കെ.കെ.എൻ. കുറുപ്പിന്

പ്രഥമ സി.ജി. വിദ്യാഭ്യാസ അവാർഡ് പ്രൊഫ. ഡോ. കെ.കെ.എൻ. കുറുപ്പിന്
പ്രഥമ സി.ജി. വിദ്യാഭ്യാസ അവാർഡ് പ്രൊഫ. ഡോ. കെ.കെ.എൻ. കുറുപ്പിന്
Share  
2025 Nov 14, 12:50 AM
vasthu
BOOK
BOOK
BHAKSHASREE

പ്രഥമ സി.ജി. വിദ്യാഭ്യാസ അവാർഡ് പ്രൊഫ. ഡോ. കെ.കെ.എൻ. കുറുപ്പിന്


കോഴിക്കോട്: സി.ജി.യുടെ (സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ) സ്ഥാപക പ്രസിഡൻ്റ് ഡോ. കെ.എം. അബൂബക്കർ സാറിൻ്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ സി.ജി. വിദ്യാഭ്യാസ അവാർഡിന് പ്രശസ്ത ചരിത്രകാരനും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ പ്രൊഫ. ഡോ. കെ.കെ.എൻ. കുറുപ്പ് അർഹനായി.


വിദ്യാഭ്യാസ മേഖലയിൽ, വിശേഷിച്ച് സമൂഹത്തിലെ അരികുവൽക്കരി ക്കപ്പെട്ടവരുടെ ഉന്നമനത്തിനായി അദ്ദേഹം നൽകിക്കൊണ്ടിരിക്കുന്ന മഹത്തായ സംഭാവനകളെ മാനിച്ചുകൊണ്ടാണ് സി.ജി.യുടെ ഈ പ്രഥമ പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിക്കുന്നത്.


പുരസ്‌കാര സമർപ്പണം നവംബർ 16-ന്

പുരസ്കാര സമർപ്പണ ചടങ്ങ് 2025 നവംബർ 16 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കോഴിക്കോട് ചേവായൂർ ഗോൾഫ് ലിങ്ക് റോഡിലുള്ള സി.ജി. ക്യാമ്പസ്സിൽ വെച്ച് നടക്കും. വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന സെമിനാറോട് കൂടിയാണ് ചടങ്ങുകൾ ആരംഭിക്കുക.


ആദരണീയനായ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പുരസ്കാരം സമ്മാനിക്കും. പി. വി. അബ്ദുൽ വഹാബ് എം. പി. ഡോ. കെ.എം. അബൂബക്കർ അനുസ്മരണ ഭാഷണം നടത്തും.


ചടങ്ങിൽ പ്രമുഖ വ്യവസായി പി.കെ അഹമ്മദ്, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം. വി ശ്രേയാംസ്‌കുമാർ, കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ. കെ ഗീതാകുമാരി, കേരള മാപ്പിള കലാ അക്കാദമി ചെയർമാൻ പ്രൊഫ. ഡോ. ഹുസൈൻ രണ്ടത്താണി തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങൾ സംബന്ധിക്കും.


വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമാകുന്ന ഈ സുപ്രധാന ചടങ്ങിലേക്ക് ഏവരെയും സി.ജി. സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

bhakshysree-cover-photo
dr-kkn-bhakshysree-cover
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan