സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ച്‌ മന്ത്രി വി ശിവൻകുട്ടി; പരീക്ഷ നടക്കുന്നത് 3000 കേന്ദ്രങ്ങളില്‍

Share  
2025 Oct 29, 03:41 PM
vasthu
vasthu

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2026 മാർച്ച്‌ 5 ന് തുടങ്ങി മാർച്ച്‌ 30 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകള്‍ തുടങ്ങും. മെയ് 8നായിരിക്കും എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം. മാർച്ച്‌ 5 മുതല്‍ 27 വരെ ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷകളും, രണ്ടാം വർഷം മാർച്ച്‌ 6 മുതല്‍ 28 വരെയും നടക്കും. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കുമെന്നും സംസ്ഥാനത്ത് 3000 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുകയെന്നും മന്ത്രി വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പിഎം ശ്രീ പദ്ധതിയില്‍ കരാർ മരവിപ്പിച്ചോ എന്നതിനെ കുറിച്ച്‌ തനിക്കറിയില്ലെന്ന് മന്ത്രി ശിവൻകുട്ടി പ്രതികരിച്ചു. 3.30 ന് ക്യാബിനറ്റ് കൂടാൻ പോകുന്നെ ഉള്ളൂവെന്നും സിപിഐ മന്ത്രിമാർക്ക് പിണക്കം ഉണ്ടോ എന്ന് തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു. എല്ലാ നേതാക്കളും ഇടപെട്ട് ചർച്ചകള്‍ നടക്കുന്നുണ്ട്. അതിനിടയില്‍ താൻ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI