കുട്ടികളിൽ ധാർമിക മൂല്യങ്ങൾ ഊട്ടിയുറപ്പിക്കാൻ ദൈവങ്ങളെക്കാൾ കഴിവ് അധ്യാപകർക്ക് : മന്ത്രി പി പ്രസാദ്

കുട്ടികളിൽ ധാർമിക മൂല്യങ്ങൾ ഊട്ടിയുറപ്പിക്കാൻ ദൈവങ്ങളെക്കാൾ  കഴിവ് അധ്യാപകർക്ക് : മന്ത്രി പി പ്രസാദ്
കുട്ടികളിൽ ധാർമിക മൂല്യങ്ങൾ ഊട്ടിയുറപ്പിക്കാൻ ദൈവങ്ങളെക്കാൾ കഴിവ് അധ്യാപകർക്ക് : മന്ത്രി പി പ്രസാദ്
Share  
2025 Oct 25, 08:24 PM
MANNAN
mannan
chilps

കുട്ടികളിൽ ധാർമിക മൂല്യങ്ങൾ ഊട്ടിയുറപ്പിക്കാൻ ദൈവങ്ങളെക്കാൾ

കഴിവ് അധ്യാപകർക്ക് : മന്ത്രി പി പ്രസാദ്


ശബരിമല അയ്യപ്പനെപ്പോലും അടിച്ചു മാറ്റാൻ തക്കം പാർക്കുന്ന ഉണ്ണികൃഷ്ണൻ പോറ്റിമാരുടെ കാലമാണിത്. സമൂഹത്തിന് അനുദിനം കൈമോശം വരുന്ന ധാർമികമൂല്യങ്ങൾ തിരികെകൊണ്ടുവരാൻ ദൈവങ്ങളേക്കാൾ കൂടുതൽ അദ്ധ്യാപകർക്കേ കഴിയൂവെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. 

അധ്യാപകർ പൊതുസമൂഹത്തിനും വിദ്യാർഥികൾക്കും ആത്മവിശ്വാസം പകരണമെന്ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. 

സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ്, വിദ്യാഭ്യാസ ഓൺലൈൻ ചാനലായ 'പള്ളിക്കൂടം ടിവി'യുടെ സഹകരണത്തോടെ സംസ്ഥാനത്തെ മികച്ച അധ്യാപകർക്ക് നൽകി വരുന്ന രണ്ടാമത് 'ഗുരുജ്യോതി' പുരസ്കാരത്തിന്റെ സമർപ്പണം തിരുവനന്തപുരം ജോയിൻ്റ് കൗൺസിൽ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു, അദ്ദേഹം. 

 എൽ പി യു പി എച്ച് എസ് എച്ച് എസ് എസ് വിഎച്ച്എസ്എസ് വിഭാഗങ്ങളിൽ 27 അധ്യാപകർക്കാണ് പുരസ്കാരം നൽകി ആദരിച്ചത്. കൂടാതെ സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രവർത്തനം നടത്തുന്ന സ്കൂളിനുള്ള അക്ഷരജ്യോതി പുരസ്കാരം (10001 രൂപയും പ്രശസ്തി പത്രവും ) മലപ്പുറം ഇടരിക്കോട് പി കെ എം എം എച്ച് എസ് എസ് അധികൃതർ ഏറ്റുവാങ്ങി. സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രവർത്തനം നടത്തുന്ന ശിശുക്ഷേമ സമിതിക്കുള്ള പുരസ്കാരവും മന്ത്രി വിതരണം ചെയ്തു.


ട്രസ്റ്റ് ചെയർമാൻ എൽ സുഗതൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രസ്റ്റ് ഡയറക്ടർ ഡോ. ജിതേഷ്‌ജി അധ്യക്ഷനായി.

ചലച്ചിത്ര അക്കാദമി ചെയർമാനും സുഗതവനം ട്രസ്റ്റ്‌ ന്റെയും  പള്ളിക്കൂടം ടിവിയുടെയും ബ്രാൻഡ് അംബാസിഡർ കൂടിയായ പ്രേംകുമാർ

 ട്രസ്റ്റ് രക്ഷാധികാരി കെ. വി. രാമാനുജൻ തമ്പി, സഹകാരികളായ ഡോ. അരുൺ ജി. കുറുപ്പ്, ശൂരനാട് രാധാകൃഷ്ണൻ പള്ളിക്കുടം ടിവി പ്രോഗ്രാം ഓഫീസർ കെ പി എ സി ലീലകൃഷ്ണൻ മുൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. കെ ഹരിദാസ്, കവി തലയിൽ മനോഹരൻ നായർ, ഗിരീഷ് പരുത്തിമഠം തുടങ്ങിയവർ സംസാരിച്ചു.


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan