
ഗുരുജ്യോതി അധ്യാപക പുരസ്കാര
വിതരണം ഒക്ടോബർ 23ന്.
സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാഭ്യാസ ഓൺലൈൻ ചാനലായ പള്ളിക്കുടം ടിവിയുടെ സഹകരണത്തോടെ സംസ്ഥാനത്തെ മികച്ച അധ്യാപകർക്ക് നൽകി വരുന്ന ഗുരുജ്യോതി പുരസ്കാരത്തിന്റെ സമർപ്പണം ഒക്ടോബർ 23 ന് തിരുവനന്തപുരം വച്ച് നടക്കും. തിരുവനന്തപുരം പ്രസ് ക്ലബ്ബിന് സമീപമുള്ള ജോയിന്റ് കൗൺസിൽ ഹാളിൽ ഉച്ചക്ക് 3 ന് നടക്കുന്ന അവാർഡ് ദാന സമ്മേളനം സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ട്രസ്റ്റ് ഡയറക്ടർ ഡോ. ജിതേഷ്‌ജി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ട്രസ്റ്റ് ചെയർമാൻ എൽ സുഗതൻ സ്വാഗതം പറയും. പൊതു വിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ വാസുകി ഐ എ എസ് അധ്യാപകരുമായി സംവദിക്കും.
പൊതു വിദ്യാഭ്യാസ ഡയറക്റ്റർ ഉമേഷ് എൻ എസ് കെ,ഐ എ എസ് മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്ര അക്കാദമി ചെയർമാനും ചലച്ചിത്ര നടനും എഴുത്തുകാരനും സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ബ്രാൻഡ് അംബാസിഡറുമായ പ്രേംകുമാർ, എസ് സി ആർ ടി ഡയറക്ടർ ആർ കെ ജയപ്രകാശ്, എസ് ഐ ടി ഡയറക്ടർ ബി അബുരാജ് തുടങ്ങിയവർ വിശിഷ്ട അതിഥികളായിരിക്കും. സംസ്ഥാനത്തെ എൽ പി യൂ പി, എച്ച് എസ്, എച്ച്എസ്എസ് വിഎച്ച്എസ്എസ് തലങ്ങളിലെ ഇരുപത്തിനാല് അധ്യാപകർക്കാണ് ഗുരുജ്യോതി പുരസ്കാരം നൽകുന്നത്. മൂന്ന് അധ്യാപകർക്ക് സ്പെഷ്യൽ ജ്യൂറി അവാർഡും നൽകും.
സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂളിനുള്ള ഈ വർഷത്തെ അക്ഷര ജ്യോതി അവാർഡ് മലപ്പുറം എടരിക്കോട് പി കെ എം എം എച്ച് എസ് എസ്സ് ഏറ്റുവാങ്ങും. 10001 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്.
ചടങ്ങിൽ വെച്ച് കേരളത്തിലെ ഏറ്റവും മികച്ച ശിശുക്ഷേമ സമിതിക്കുള്ള പ്രഥമ അക്ഷയജ്യോതി പുരസ്കാരം കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി ഏറ്റുവാങ്ങും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group