
പെരിന്തൽമണ്ണ: നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ
പഠനപ്രവർത്തനങ്ങൾ എളുപ്പമാക്കാനായി തുടങ്ങിയ ജില്ലയിലെ ആദ്യത്തെ ഓഗ്മെന്റഡ് റിയാലിറ്റി ലാബ് പെരിന്തൽമണ്ണ ജിജിവിഎച്ച്എസ്എസിൽ ഉദ്ഘാടനംചെയ്തു.
വിദ്യാഭ്യാസം, വിനോദം തുടങ്ങി വിവിധ മേഖലകൾക്കായുള്ള സംവേദനാരമക സ്റ്റിമുലേഷനുകളും ആപ്ലിക്കേഷനുകളും സൃഷ്ടിക്കാനും പരീക്ഷിക്കാനുമായി ഉയർന്ന ശേഷിയുള്ള കംപ്യൂട്ടറുകൾ, എആർ ഹെഡ്സെറ്റുകൾ, വികസന പ്ലാറ്റ്ഫോമുകൾ എന്നിവ ലാബിൽ സജ്ജീകരിച്ചിട്ടുണ്ട്. ശ്രീഡി മോഡൽ, ഗെയിം വികസനം എന്നിവയിൽ കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാനും ലാബിൽ സൗകര്യങ്ങളുണ്ട്
പെരിന്തൽമണ്ണ നഗരസഭയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ എആർ ലാബ് നഗരസഭാധ്യക്ഷൻ പി. ഷാജി ഉദ്ഘാടനം ചെയ്‌തു. തിയറിക്കും പ്രാക്‌ടിക്കലിനും ഇടയിലുള്ള വിടവ് നികത്താനുള്ള മാർഗമെന്ന രീതിയിലാണ് ലാബ് വിഭാവനംചെയ്തതെന്ന് നഗരസഭാധ്യക്ഷൻ പറഞ്ഞു. നഗരസഭാ ഉപാധ്യക്ഷ എ. നസീറ അധ്യക്ഷയായി. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ. ഉണ്ണിക്കൃഷ്ണൻ, പ്രിൻസിപ്പൽ സി.എം. ലത, സ്റ്റാഫ് സെക്രട്ടറി കെ.ടി. ഷാജിമോൻ, നഗരസഭാ സെക്രട്ടറി ജെ.ആർ. ലാൽകുമാർ എന്നിവർ സംസാരിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ അമ്പിളി മനോജ്, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, അഡ്വ. ഷാൻസി, മൻസൂർ നെച്ചിയിൽ, കൗൺസിലർമാരായ സക്കീന സൈദ്, പി. സീനത്ത്, ഷാഹുൽഹമീദ്, സി.പി. ഷെർളിജ, പിടിഎ പ്രസിഡന്റ് മനോജ് മുല്ലശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group