സ്കൂ‌ൾ പാഠപുസ്‌തകങ്ങളുടെ വലുപ്പം കുറയ്ക്കും -മന്ത്രി വി. ശിവൻകുട്ടി

സ്കൂ‌ൾ പാഠപുസ്‌തകങ്ങളുടെ വലുപ്പം കുറയ്ക്കും -മന്ത്രി വി. ശിവൻകുട്ടി
സ്കൂ‌ൾ പാഠപുസ്‌തകങ്ങളുടെ വലുപ്പം കുറയ്ക്കും -മന്ത്രി വി. ശിവൻകുട്ടി
Share  
2025 Oct 14, 10:02 AM
mannan

തിരുവനന്തപുരം: സ്‌കൂൾ ബാഗിൻ്റെ ഭാരം കുറയ്ക്കാൻ പാഠപുസ്‌തകങ്ങളുടെ വലുപ്പം കുറയ്ക്കുന്നതു പരിഗണിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വിഷൻ-2031ന്റെ ഭാഗമായി സർക്കാർ സംഘടിപ്പിച്ച പൊതുവിദ്യാഭ്യാസ സെമിനാറിൽ സംസാരിക്കവേ മന്ത്രി വ്യക്തമാക്കി.


2031 ആവുമ്പോൾ സ്‌കൂളിൽ പഠിക്കുന്ന എല്ലാ കുട്ടികളും ഏതെങ്കിലുമൊരു കായികയിനത്തിൽ പരിശീലനം നേടാനുള്ള സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ആന്റണി രാജു എംഎൽഎ. പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി, ഡയറക്‌ടർ ഉമേഷ് എൻ.എസ്.കെ., ആസൂത്രണ ബോർഡംഗം പ്രൊഫ. മിനി സുകുമാർ, എസ് സിഇആർടി ഡയറക്‌ടർ ഡോ. കെ. ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.


വിദ്യാഭ്യാസത്തിൽ മാറ്റത്തിൻ്റെ ചരിത്രം മറക്കരുത് -മുഖ്യമന്ത്രി


പാഠപുസ്ത‌കങ്ങൾ കുട്ടികൾ ഫോട്ടോസ്റ്റാറ്റെടുത്തു പഠിക്കുന്ന നിലയിൽനിന്ന് രാജ്യത്തിനു മാതൃകയാവുന്നതരത്തിൽ പൊതുവിദ്യാഭ്യാസം മാറിയതിന്റെ ചരിത്രം മറക്കരുതെന്ന് അധ്യാപകസമൂഹത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷൻ-2031ൻ്റെ ഭാഗമായുള്ള പൊതുവിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


2016-ൽ എൽഡിഎഫ് സർക്കാർ അധികാരമേറ്റപ്പോൾ പ്രാധാന്യംകൊടുത്ത മേഖലകളിലൊന്ന് പൊതുവിദ്യാഭ്യാസമായിരുന്നു. ഇപ്പോൾ എങ്ങനെയൊക്കെ മാറിയെന്നു മനസ്സിലാക്കാൻ പഴയകാലത്തെക്കുറിച്ചുള്ള ചിന്ത നമുക്കുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI