
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ പാഠ്യപദ്ധതി പരിഷ്കരണത്തിനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. കായിക വിദ്യാർത്ഥികള്‍ക്ക് കൂടി ഗുണകരമാക്കുന്ന രീതിയില്‍ പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. കായിക താരങ്ങളുടെ പരിശീലന സമയം പരിഗണിച്ചായിരിക്കും പുതിയ പരിഷ്കരണം. സംസ്ഥാന കായിക ദിനാചരണ ഉദ്ഘാടന വേദിയിലായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം.
കായിക ദിനത്തോട് അനുബന്ധിച്ച് വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
കേരളം സമ്ബന്നമായ കായിക പാരമ്ബര്യമുള്ള ഒരു നാടാണ്, ഗ്രാമങ്ങളില്‍ നിന്ന് അന്തർദേശീയ വേദികളിലേക്ക് ഉയരുന്ന നമ്മുടെ വിദ്യാർത്ഥികള്‍ സംസ്ഥാനത്തിന്റെ അഭിമാനങ്ങളാണ്. കായിക മേഖല ആരോഗ്യാവസ്ഥയുടെയും മാനസിക ബലത്തിന്റെയും കൂട്ടായ്മയുടെയും പാഠശാലയാണ്.
സ്കൂളുകളിലും കോളേജുകളിലും മികച്ച കായിക സൗകര്യങ്ങള്‍ സൃഷ്ടിക്കാൻ സർക്കാർ നിരവധി പദ്ധതികള്‍ നടപ്പിലാക്കുകയാണ്. നമ്മുടെ കുട്ടികളുടെ കായിക സ്വപ്നങ്ങളെ പ്രോത്സാഹിപ്പിക്കാൻ അധ്യാപകരും മാതാപിതാക്കളും ചേർന്നുനില്‍ക്കണം. സംസ്ഥാന കായിക ദിനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരത്ത് പ്രഖ്യാപിക്കുമ്ബോള്‍ എല്ലാ കായിക താരങ്ങള്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group