
സീമാസുഗതന് മികച്ച
അധ്യാപികക്കുള്ള
സംസ്ഥാന അവാർഡ്
തിരുവനന്തപുരം :കലാസാംസ്കാരിക, വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക, ജീവകാരുണ്യ മേഖലകളിൽ സംഭാവനകൾ നൽകുന്നവവർ ക്കൊപ്പം സാമൂഹിക ഉന്നമനത്തിനായി പ്രവർത്തിക്കുക എന്ന ലക്ഷ്യവുമായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. എ.പി.ജെ അബ്ദുൾ കലാം സ്റ്റഡി സെൻ്റർ ഏർപ്പെടുത്തിയ ഈ വർഷത്തെ മികച്ച അധ്യാപകക്കുള്ള സംസ്ഥാന അവാർഡ് സീമ ടീച്ചർക്ക് ലഭിച്ചു.
ആലപ്പുഴ ജില്ലയിലെ മുഹമ്മ മദർതെരേസ ഹൈസ്കൂളിലെ ഗണിതാദ്ധ്യാപികയാണ് സീമാ സുഗതൻ,
ലോക അധ്യാപക ദിനമായ ഒക്ടോബർ 5 ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ മന്ത്രി ജി .ആർ അനിൽ അവാർഡ് സമ്മാനിക്കും.
ഗണിതശാസ്ത്ര പഠനരംഗത്തെ ടീച്ചറുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ അവാർഡ് ടീച്ചർക്ക് സമർപ്പിക്കുന്നത് .
A+ എഡ്യൂക്കയർ, ബിയോവിഷൻ എന്നീ എഡ്യൂക്കേഷൻ ബ്ളോഗുകളിൽ പഠന പ്രവർത്തനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. സ്കൂൾ ഗണിത ക്ളബ് കൺവീനർ ആയിരിക്കെ നടത്തിയ ഫുട്ബോൾ നിർമ്മാണ മത്സരം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു അധ്യാപകപരിശീലനരംഗത്ത് സജീവ മായ ടീച്ചർ ആലപ്പുഴയിൽ നിന്നുള്ള സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗമാണ്.
കൊറോണ കാലത്ത് ഗണിതപഠനം ലളിതവും രസകരവുമാക്കാൻ ടീച്ചർ ആരംഭിച്ച സീമാസ് ഈസി മാത്‍സ് എന്ന യൂട്യൂബ് ചാനൽ കുട്ടികൾക്കും അധ്യാപകർക്കും ഏറെ പ്രയോജനപ്പെട്ടിരുന്നു. ഭർത്താവ് ജയൻ .ബി (പോലീ സ് കംപ്ലെയിൻ ൻ്റ് അതോറിറ്റി)
മകൻ. വിനായക് ജെ (ബി കോം വിദ്യാർത്ഥി . രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്. കളമശ്ശേരി )

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group