ഡോ .കെ .കെ .എൻ. കുറുപ്പിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നവരാത്രി എഴുത്തിനിരുത്തൽ

ഡോ .കെ .കെ .എൻ. കുറുപ്പിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നവരാത്രി എഴുത്തിനിരുത്തൽ
ഡോ .കെ .കെ .എൻ. കുറുപ്പിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നവരാത്രി എഴുത്തിനിരുത്തൽ
Share  
2025 Sep 08, 10:55 PM
vtk
PREM

ഡോ .കെ .കെ .എൻ കുറുപ്പിൻ്റെ മുഖ്യകാർമ്മികത്വത്തിൽ

നവരാത്രി എഴുത്തിനിരുത്തൽ

ചോമ്പാല :മൂകാംബിക- കൊല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മഹാകവി കുട്ടമത്ത് സംസ്കൃതി കേന്ദ്രവും,വാസ്തു ഭാരതി വേദിക് റിസർച്ച് അക്കാദമി യും സംയുക്തമായി അഴിയൂർ പഞ്ചായത്തിൽ കോവുക്കൽ കടവിനടുത്ത് 'പൂമാലിക ' യിൽ നവരാത്രി വിജയദശമി നാളിൽ ഒക്ടോബർ 2 ന് എഴുത്തി നിരുത്തൽ ചടങ്ങ് നടത്തും .

 ജാതിമതഭേധമെന്യേ താല്പര്യമുള്ള ആർക്കും ഈ വിദ്യാരംഭം ചടങ്ങിൽ പങ്കെടുക്കാം .

ഗണപതി പൂജയോടെ ജ്ഞാനത്തിൻ്റെയും വിദ്യാഭ്യാസത്തിൻ്റെയും ദേവതയായ സരസ്വതിദേവിയെ സങ്കൽപ്പിച്ച് പ്രാർത്ഥന നടത്തിക്കൊണ്ട് ആരംഭിക്കുന്ന ആദ്യാക്ഷരം കുറിക്കൽ ചടങ്ങിൻ്റെ ഉദ്ഘാടനം ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തുഗുരുവും വാസ്തു ഭാരതി വേദിക് റിസർച്ച് അക്കാദമി ചെയർമാനുമായ ഡോ .നിശാന്ത് തോപ്പിൽ (M .Phil, PhD) നിർവ്വഹിക്കും.

പ്രമുഖ ചരിത്രകാരനും ഗവേഷകനും കോഴിക്കോട് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലരും പണ്ഡിതനും ഭരണകർത്താവുമായിരുന്ന ഡോക്ടർ .കെ .കെ .എൻ കുറുപ്പായിരിക്കും കുഞ്ഞുങ്ങൾക്ക് ഹരിശ്രീ കുറിക്കുക .

ഒപ്പം പ്രമുഖ എഴുത്തുകാരുടെയും പണ്ഡിതന്മാരുടെയും കൂട്ടായ്മയിൽ നടക്കുന്ന ഈ പുണ്യ കർമ്മത്തിൽ  ദക്ഷിണയായി ഒരു രൂപ മാത്രമേ സ്വീകരിക്കൂ എന്നും മറ്റു ഉപഹാരങ്ങളൊന്നും അരുതെന്നും സംഘാടകർ വാർത്താക്കുറിപ്പിൽ പ്രത്യേകം അറിയിക്കുന്നു

 200 വർഷങ്ങളായി കേരളത്തിലെ സംസ്കൃത മലയാള ഭാഷാ -സാഹിത്യ പഠന- പ്രചാരണ കേന്ദ്രമായിരുന്ന കുട്ടമത്ത് കവികളുടെയും ,വൈദ്യ വിശാരദന്മാരുടെയും ആവാസകേന്ദ്രം കൂടിയായിരുന്നു ഇവിടം .


മഹത്തായ ഈ കുടുംബ പാരമ്പര്യത്തിൽ ഇളം തലമുറയ്ക്കാരനും ജ്ഞാനവൃദ്ധനുമായ ഡോക്ടർ .കെ .കെ .എൻ കുറുപ്പിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ഈ എഴുത്തിനിരുത്തൽ ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സംഘാടകർ അറിയിക്കുന്നു .


k-k-nkurpp

നേരത്തെ ഹരിശ്രീ എഴുതാതെ സ്കൂളിൽ ചേർന്ന കുട്ടികൾക്കും

( 2 വയസ്സുമുതൽ 6 വയസ്സുവരെ )അപേക്ഷിക്കാം .

പ്രവേശനം രജിസ്റ്റർ ചെയ്യുന്ന ക്രമനമ്പർ അനുസരിസിച്ചായിരിക്കും ലഭിക്കുക .

മുൻകൂട്ടി രജിസ്ട്രേഷന് ബന്ധപ്പെടുക.

ഫോൺ : 8921364179 , +919447079574 ,9847832828 ,

 +919539157337 , +919846546919, 9895385000 ,9895745432


ചിത്രം :പ്രതീകാത്മകം 

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
PREM

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI