സ്കൂളുകള്‍ക്ക് വീണ്ടും പരിഷ്കരണ നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി; അടുത്ത അധ്യായന വര്‍ഷം ഹാജര്‍ എടുക്കുമ്ബോള്‍ ആദ്യം പെണ്‍കുട്ടികളുടെ പേര് വിളിക്കണം

സ്കൂളുകള്‍ക്ക് വീണ്ടും പരിഷ്കരണ നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി; അടുത്ത അധ്യായന വര്‍ഷം ഹാജര്‍ എടുക്കുമ്ബോള്‍ ആദ്യം പെണ്‍കുട്ടികളുടെ പേര് വിളിക്കണം
സ്കൂളുകള്‍ക്ക് വീണ്ടും പരിഷ്കരണ നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി; അടുത്ത അധ്യായന വര്‍ഷം ഹാജര്‍ എടുക്കുമ്ബോള്‍ ആദ്യം പെണ്‍കുട്ടികളുടെ പേര് വിളിക്കണം
Share  
2025 Sep 04, 02:19 PM
MANNAN
NUVO
NUVO

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് വീണ്ടും പരിഷ്കരണ നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അടുത്ത അധ്യായന വർഷം ക്ലാസില്‍ ഹാജർ എടുക്കുമ്ബോള്‍ ആദ്യം പെണ്‍കുട്ടികളുടെ പേര് വിളിക്കണം. പുതിയ പരിഷ്കാരം സംബന്ധിച്ച്‌ നിർദ്ദേശങ്ങള്‍ സ്വീകരിക്കുന്നതായി മന്ത്രി പറഞ്ഞു. ഉത്രാടം ദിനത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ശിവൻകുട്ടിയും കുട്ട്യോളും എന്ന പരിപാടിയിലായിരുന്നു പുതിയ നിർ‍ദ്ദേശത്തെക്കുറിച്ച്‌ മന്ത്രി വ്യക്തമാക്കിയത്.


സംസ്ഥാനത്ത് സ്കൂള്‍ അവധിക്കാലം ജൂണ്‍, ജൂലൈ മാസത്തിലേക്ക് മാറ്റണമെന്ന വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ നിർദ്ദേശം നേരത്ത ചര്‍ച്ചയായിരുന്നു. കോരിച്ചൊരിയുന്ന മഴയത്ത് അവധിക്കായുള്ള കാത്തിരിപ്പ് ഒഴിവാക്കാനും കുട്ടികള്‍ക്കുള്ള അപകട ഭീഷണി മാറ്റാനുമാണ് മന്ത്രിയുടെ ബദല്‍ നിർദ്ദേശം. കേരളത്തില്‍ പതിറ്റാണ്ടുകളായി ഏപ്രില്‍- മെയ് മാസങ്ങളിലാണ് മധ്യവേനലവധി. ജൂണില്‍ പുതിയ അധ്യയന വർഷം തുടങ്ങും. വേനലവധി എന്ന പേരിലുള്ള അവധിക്കാലം മാറ്റാനുള്ള നിർദ്ദേശം വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.


സ്കൂളിലെ ബാക്ക് ബെഞ്ച് എന്ന സങ്കല്‍പ്പം മാറ്റുന്നത് സംബന്ധിച്ചും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദേശം മുന്നോട്ട് വെച്ചിരുന്നു. നല്ല മാറ്റം വേണമെന്നും ഇക്കാര്യത്തില്‍ വിദഗ്ദ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. അവധിക്കാല മാറ്റ നിർദേശത്തിന് പിന്നാലെ പുതിയ ആശയം മന്ത്രി പങ്കുവെച്ചത്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b
NUVO

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan