
തെങ്ങമം: ഗവ. എൽപിഎസ് വിദ്യാർഥികളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള പുതിയ സംവിധാനം 'ഇ-പോർട്ട് ഫോളിയോ' നിലവിൽ വന്നു. കുട്ടികളുടെ സാമൂഹിക, സാമ്പത്തിക, കുടുംബ, അക്കാദമികമായ എല്ലാ വിവരങ്ങളും ഒരു വിരൽത്തുമ്പിൽ ലഭ്യമാകുന്ന വിധത്തിലാണ് ഇ-പോർട്ട് ഫോളിയോ രൂപവത്കരിച്ചിരിക്കുന്നത്.
പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സുശീല കുഞ്ഞമ്മക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് ഡോ.നിഷാദ് അധ്യക്ഷനായി.
സ്കൂൾ യൂട്യൂബ് ചാനൽ ബിയോണ്ട് ബ്ലാക്ക് ബോർഡിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ആര്യ വിജയൻ നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ എസ്. ശ്രീജ, ജി.പ്രമോദ്, രഞ്ജിനി കൃഷ്ണകുമാർ, സ്കൂൾ പ്രഥമാധ്യാപിക എം.ആർ.ജയലക്ഷ്‌മി, സ്റ്റാഫ് സെക്രട്ടറി ആർ.ഷാജു എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group