സർക്കാർ സ്കൂളുകളിലെ ആദ്യത്തെ എഐ-റോബോട്ടിക് ലാബുമായി പുറത്തൂർ ജിയുപിഎസ്

സർക്കാർ സ്കൂളുകളിലെ ആദ്യത്തെ എഐ-റോബോട്ടിക് ലാബുമായി പുറത്തൂർ ജിയുപിഎസ്
സർക്കാർ സ്കൂളുകളിലെ ആദ്യത്തെ എഐ-റോബോട്ടിക് ലാബുമായി പുറത്തൂർ ജിയുപിഎസ്
Share  
2025 Aug 13, 09:04 AM
vtk
pappan

പുറത്തൂർ: സർക്കാർ സ്‌കൂളിലെ ആദ്യ എ.ഐ.-റോബോട്ടിക് ലാബ് സ്ഥാപിച്ച് പുറത്തൂർ ജി.യു.പി.എസ്. പൊതുവിദ്യാഭ്യാസരംഗത്ത് നിർമിത ബുദ്ധിയുടെയും (എ.ഐ.) റോബോട്ടിക്‌സിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ആദ്യ ചുവടുവെപ്പ് കൂടിയാണിത്.


18 ലക്ഷം ചെലവിലാണ് ലാബ് നിർമിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ ഏഴാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും എഐയുടെ അടിസ്ഥാന പാഠങ്ങൾ നൽകും. ഈ പദ്ധതിക്ക് സാമ്പത്തികസഹായം നൽകിയത് നോർത്ത് അമേരിക്കൻ മലയാളി അസോസിയേഷൻ എന്ന 'നന്മ'കുട്ടായ്‌മയാണ്. ലാബിൻ്റെ ഉദ്ഘാടനം ബുധനാഴ്‌ച കെ.ടി. ജലീൽ എംഎൽഎ നിർവഹിക്കും. നിർമാണവും സാങ്കേതികസഹായവും നൽകിയത് തിരൂർ ആസ്ഥാനമായുള്ള കൊക്കോസ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ്. കൊക്കോസ് അധ്യാപകർക്ക് പരിശീലനം നൽകുന്നതിനൊപ്പം. എ.ഐ. പഠന പ്ലാറ്റ്ഫോമും പാഠ്യപദ്ധതിയും തയ്യാറാക്കുന്നതിനും സഹായിക്കുന്നുണ്ട്.


ഒരു വർഷത്തിനുള്ളിൽ 100 സ്‌കൂളുകളിൽക്കൂടി ഇത്തരം ലാബുകൾ സ്ഥാപിക്കുമെന്ന് ചീഫ് ടെക്‌നിക്കൽ ഓഫീസർ ഷഫീഖ് റഹ്‌മാൻ അറിയിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ പിന്തുണയോടെയാണ് കൊക്കോസ് പ്രവർത്തിക്കുന്നത്. പുറത്തൂർ ജി.യു.പി.എസ്. വെൽഫെയർ കമ്മിറ്റി ചെയർമാൻ സി.പി. കുഞ്ഞിമൂസയുടെയും പിടിഎയുടെയും നേതൃത്വത്തിലാണ് പദ്ധതി പൂർത്തീകരിച്ചത്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI