'പണം നൽകിയാൽ പാസാക്കാം' വാഗ്ദാനത്തിൽ വഞ്ചിതരാകരുതെന്ന് പരീക്ഷാഭവൻ

'പണം നൽകിയാൽ പാസാക്കാം' വാഗ്ദാനത്തിൽ വഞ്ചിതരാകരുതെന്ന് പരീക്ഷാഭവൻ
'പണം നൽകിയാൽ പാസാക്കാം' വാഗ്ദാനത്തിൽ വഞ്ചിതരാകരുതെന്ന് പരീക്ഷാഭവൻ
Share  
2025 Aug 06, 09:13 AM
diploma

തേഞ്ഞിപ്പലം: പണം നൽകിയാൽ, കാലിക്കറ്റ് സർവകലാശാലയുടെ സപ്ലിമെന്ററി പരീക്ഷകൾ എഴുതിത്തോറ്റവർക്ക് വിജയിച്ചതായി പരീക്ഷാഫലം ലഭ്യമാക്കാമെന്ന വാഗ്‌ദാനത്തിൽ വിദ്യാർഥികൾ വഞ്ചിതരാകരുതെന്ന അറിയിപ്പുമായി പരീക്ഷാഭവൻ.

പണം നൽകിയാൽ പരീക്ഷ ജയിപ്പിക്കാം എന്ന തരത്തിൽ വ്യാജവാഗ്ദ്ധാന നൽകി സാമൂഹികമാധ്യമങ്ങളിലൂടെ ഒരു സംഘം തട്ടിപ്പുനടത്തുന്നതായുള്ള റിപ്പോർട്ട് സർവകലാശാലയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.


സർവകലാശാലാ ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നുള്ള വ്യാജേനയാണ് തട്ടിപ്പുകാർ മേൽപ്പറഞ്ഞ വാഗ്‌ദാനം നൽകുന്നത് എന്നാണ് വാർത്തയിൽ പറയുന്നത്.


എന്നാൽ തട്ടിപ്പു സംഘങ്ങൾക്ക് സർവകലാശാലാ ഉദ്യോഗസ്ഥരുമായി യാതൊരു ബന്ധവുമില്ലെന്നും പരീക്ഷാഫലം സംബന്ധിച്ച സർവകലാശാലയുടെ ഡാറ്റാബേസിൽ യാതൊരുതരത്തിലും കടന്നുകയറാനോ ഫലം മാറ്റാനോ ഉള ഒരു സാഹചര്യവും നിലവിലില്ലെന്നും പരീക്ഷാ കൺട്രോളർ ഡോ. പി. സുനോജ് കുമാർ അറിയിച്ചു.


ഉദ്യോഗാർഥികളോ വിദ്യാർഥികളോ സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും സർവകലാശാലയുടെ ഔദ്യോഗിക രേഖകളുമായി ഒത്തുനോക്കി ആധികാരികത തെളിയിക്കാൻ തൊഴിൽദാതാക്കളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും സർവകലാശാലയെ സമീപിക്കുന്നുണ്ട്.


തട്ടിപ്പുകാർ നൽകുന്ന വ്യാജരേഖകൾ സമർപ്പിക്കുന്നവർ ക്രിമിനൽ നിയമനടപടികൾക്ക് വിധേയരാകേണ്ടിവരും. തട്ടിപ്പുകാർക്കെതിരേ സർവകലാശാല ഉടനെ പരാതി നൽകുമെന്നും പരീക്ഷാ കൺട്രോളർ വ്യക്തമാക്കി.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan