
കൊല്ലം: സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസത്തിന് കൂടുതൽ അവസരങ്ങൾ ഒരുക്കുകയാണെന്ന് മന്ത്രി വീണാ ജോർജ്. ആശ്രാമത്തെ സർക്കാർ നഴ്‌സിങ് സ്കൂളിലെ പുതിയ സ്‌കിൽ ലാബ് മന്ദിരത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
പുതുതായി രണ്ടു മെഡിക്കൽ കോളേജുകളിൽ പിജി സീറ്റുകളും വർധിപ്പിച്ചു. ബി.എസ്‌സി നഴ്‌സിങ് സീറ്റുകൾ 1250 ആക്കി വർധിപ്പിച്ചു. ആശ്രാമം നഴ്‌സിങ് കോളേജിലെ സ്ക്‌കിൽ ലാബ് നിർമിച്ചത് 1.54 കോടി രൂപയ്ക്കാണ്. കിഫ്ബിയിലൂടെ 10,000 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളാണ്. ആരോഗ്യമേഖലയിൽ നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എം. മുകേഷ് എംഎൽഎ അധ്യക്ഷനായി. മേയർ ഹണി, ഡിവിഷൻ കൗൺസിലർ സജിതാനന്ദ്, നഴ്സിങ് സ്‌കൂൾ പ്രിൻസിപ്പൽ ബിനു സദാനന്ദൻ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
5 ലക്ഷം ആളുകൾക്ക് സൗജന്യ ചികിത്സ
ആർദ്രം പദ്ധതിയിലൂടെ സംസ്ഥാനത്ത് 6.75 ലക്ഷം പേർക്ക് ഈവർഷം സൗജന്യചികിത്സ ലഭിച്ചെന്ന് ആരോഗ്യമന്ത്രി, സബ് സെൻ്ററുകൾ ജനകീയാരോഗ്യകേന്ദ്രങ്ങൾ ആക്കി ഉയർത്തും. ടെസ്റ്റിങ് സാമ്പിളുകൾ പുറത്തുള്ള പരിശോധനാ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാൻ ഇന്ത്യ പോസ്റ്റുമായി സഹകരിച്ച് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ആർദ്രം പദ്ധതിയിലൂടെ 150-ഓളം പക്ഷാഘാത രോഗികളെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. എല്ലാ സർക്കാർ ആശുപത്രികളുടെയും ചികിത്സാനിലവാരം ഏകീകരിക്കാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group