എംഎ എൻജിനിയറിങ് കോളേജിൽ പ്രോജക്‌ട് എക്‌സിബിഷൻ കാലടി ആദിശങ്കരയ്ക്ക് ഒന്നാംസ്ഥാനം

എംഎ എൻജിനിയറിങ് കോളേജിൽ പ്രോജക്‌ട് എക്‌സിബിഷൻ കാലടി ആദിശങ്കരയ്ക്ക് ഒന്നാംസ്ഥാനം
എംഎ എൻജിനിയറിങ് കോളേജിൽ പ്രോജക്‌ട് എക്‌സിബിഷൻ കാലടി ആദിശങ്കരയ്ക്ക് ഒന്നാംസ്ഥാനം
Share  
2025 Aug 04, 09:47 AM
diploma

കോതമംഗലം മാർ അത്തനേഷ്യസ് എൻജിനിയറിങ് കോളേ ഉജ് ഇനവേഷൻ ആൻഡ് ഓൺട്രപ്രനേർഷിപ്പ് ക്ലബ്ബും ഇൻ്റർനെറ്റ്‌ ഓഫ്‌ തിങ്സ് (ഐഒടി) ക്ലബ്ബും ചേർന്ന് നടത്തിയ ദേശീയതല പ്രോജക്‌ട് എക്‌സിബിഷൻ ഇവോക്ക്-25 നൂതന ആശയ സമ്മേളനത്തിനൊപ്പം ആകർഷകമായി. കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ് ഉദ്ഘാടനം ചെയ്തു‌.


ഡോ. അജി ജോയി, ഡോ. സിനിപോൾ, പ്രൊഫ. നീതുസലിം, ഡോ. പ്രതിഭാവർഗീസ്, അഭിനന്ദ് എസ്.ആർ. സാരംഗ് കെ. ഹരി എന്നിവർ സംസാരിച്ചു.


ഒന്നാംസമ്മാനം കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികളായ ശ്രീജിത്ത് രാമചന്ദ്രൻ, എസ്. വിനായക്, എം. ഷംസാദ്, മിൻസ അബ്‌ദുൾ മനാഫ് ടീം നേടി. രണ്ടാംസമ്മാനം തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ എ. ദേവനാരായണൻ, കെ.വി. കാശിനാഥ്, എസ്. നിരഞ്ജൻ, കെ.ടി. അഗ്നിവേശും അടങ്ങുന്ന ടീം കരസ്ഥമാക്കി. തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവൺമെൻ്റ് എൻജിനിയറിങ് കോളേജിലെ വിദ്യാർഥി വിമുൻ എ. മൂന്നാംസമ്മാനം നേടി.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan