
ശിവൻകുട്ടി അപ്പുപ്പൻ പറഞ്ഞപോലെ മതി
മഴക്കാലമായ ജൂൺ-ജൂലായ് മാസങ്ങളിൽ ഞങ്ങൾക്ക് അവധി മതി. ശിവൻകുട്ടി അപ്പുപ്പൻ പറഞ്ഞ കാര്യത്തിനോട് യോജിക്കുന്നു.
ആദിത്യൻ രാജേഷ്
മൂന്നാംക്ലാസ് വിദ്യാർഥി
ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ.ഹൈസ്‌കൂൾ, ശാന്തിഗ്രാം
കുടിവെള്ളക്ഷാമവും പകർച്ചവ്യാധിയുംപ്രതിസന്ധിയാകും
ജൂൺ, ജൂലായ് മാസങ്ങളിൽ മഴമൂലം ഏതാനും പ്രവൃത്തിദിവസങ്ങൾ പോകുന്നത് നഷ്ട്‌ടം തന്നെയാണ്. എന്നാൽ ഏപ്രിൽ, മേയ് മാസങ്ങളിൽ വിദ്യാർഥികൾക്ക് ക്ലാസ് വച്ചാൽ ഒട്ടുമിക്ക സ്‌കൂളുകളിലും കുടിവെള്ളം ഒരുപ്രശ്നമാകും.
മാർച്ച് മാസം അവസാനമാകുമ്പോഴേക്കും ഒട്ടുമിക്ക സ്കൂളുകളിലെയും ജലസ്രോതസ്സുകളിൽ വെള്ളം ഇല്ലാതെവരുന്ന സാഹചര്യമുണ്ട്.
അതുപോലെതന്നെ ചിക്കൻപോക്സ്, ചൂടുപനി, കണ്ണിലെ അസുഖങ്ങൾ, മുണ്ടിനീര് പകർച്ചവ്യാധികൾ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിദ്യാർഥികളിൽ സാധാരണയായി കണ്ടുവരുന്നുണ്ട്. ഏപ്രിൽ മാസത്തിൽ വേനൽ തുടരുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്കിടയിൽ ഇങ്ങനെയുള്ള പകർച്ചവ്യാധികൾ വ്യാപകമാകുന്നതിന് ഇത് കാരണമാകും.
രഞ്ജു മാത്യു
അധ്യാപിക
സെയ്ന്റ് ആൻറണീസ് എൽ.പി. സ്കൂൾ എല്ലക്കൽ
അവധിമാറ്റം പ്രായോഗികമല്ല
സ്കൂൾ അവധി ജൂൺ, ജൂലായ് മാസങ്ങളിലേക്ക് മാറ്റുന്നത് പ്രായോഗികമല്ല. ഇത്തരത്തിൽ മാറ്റുമ്പോൾ ഏപ്രിൽ, മേയ് മാസങ്ങളിൽ അധ്യയനം ദുഷ്കരമാകും. ഏറ്റവും കൂടുതൽ ചൂടുള്ള മാസങ്ങളാണ് ഏപ്രിൽ, മേയ് മാസങ്ങൾ. കുട്ടികൾക്ക് സൂര്യാഘാതമേൽക്കാൻ സാധ്യതയുണ്ട്. അവധിക്കാല യാത്രകൾ, കളികൾ തുടങ്ങിയവ കുട്ടികൾക്ക് നഷ്ടമാകും. അതിനാൽ നിലവിലുള്ള അവധി സമ്പ്രദായമാണ് നല്ലത്. വ്യക്തമായി പഠിച്ച ശേഷം തീരുമാനം നടപ്പാക്കുന്നതാണ് ഉചിതം.
ബിനോയി ജോസഫ് ചെമ്മരപ്പള്ളിൽ
പ്രഥമാധ്യാപകൻ, സെയ്ൻ്റ് ജോർജ് എച്ച്എസ്എസ്, പാറത്തോട്
നിർദേശം സ്വാഗതാർഹം
വേനൽ അവധി മഴക്കാലത്തേക്ക് മാറ്റുന്നത് അപകടങ്ങൾ കുറയ്ക്കും. സ്കൂളിലെ പ്രവൃത്തിദിനം നഷ്‌ടപ്പെടാത്ത സാഹചര്യം ഉണ്ടാക്കും. എന്നാൽ, വേനലിലെ ചൂട് വിദ്യാർഥികളുടെ പഠനത്തെ ബാധിക്കും. ജലക്ഷാമം ഉണ്ടാകും. അത് ജലജന്യരോഗങ്ങൾക്ക് ഇടയാക്കും. സുരക്ഷിതജലവും മുടങ്ങാതെ വൈദ്യുതി കിട്ടും എന്ന് ഉറപ്പിക്കാനായാൽ അവധി മാറ്റം ഗുണകരമാണ്. എന്നാൽ, മഴക്കാലത്ത് കുട്ടികളെ പുറത്തുവിടാൻ കഴിയാത്തത് മൊബൈൽ ഫോണിന് അഡിക്ഷൻ ഉണ്ടാക്കും. വേനൽക്കാല ക്ലാസ് കുട്ടികൾക്ക് പുറത്ത് കളിക്കാനുള്ള അവസരം കുറയ്ക്കും. ഇതൊക്കെ പരിഗണിച്ചാകണം മാറ്റം വരുത്തുന്നത്.
കെ.പി. രാജു കുറ്റിച്ചിറയിൽ
കരിങ്കുന്നം മറ്റത്തിപ്പാറ
(കടപ്പാട്: മാതൃഭൂമി)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group