വിദ്യാർഥിനികൾക്ക് ഒരുകോടി സ്കോളർഷിപ്പ് പ്രഖ്യാപിച്ച് വേൾഡ് മലയാളി കൗൺസിൽ

വിദ്യാർഥിനികൾക്ക് ഒരുകോടി സ്കോളർഷിപ്പ് പ്രഖ്യാപിച്ച് വേൾഡ് മലയാളി കൗൺസിൽ
വിദ്യാർഥിനികൾക്ക് ഒരുകോടി സ്കോളർഷിപ്പ് പ്രഖ്യാപിച്ച് വേൾഡ് മലയാളി കൗൺസിൽ
Share  
2025 Jul 30, 10:17 AM
vasthu
vasthu

തിരുവനന്തപുരം: വിദേശത്ത് നഴ്‌സിങ് പഠനം ആഗ്രഹിക്കുന്ന മലയാളിവിദ്യാർഥിനികൾക്ക് ഒരുകോടിരൂപയുടെ സ്‌കോളർഷിപ്പ് പ്രഖ്യാപിച്ച് വേൾഡ് മലയാളി കൗൺസിൽ, ബാങ്കോക്കിൽ നടന്ന വാർഷികസമ്മേളനത്തിൽ കൗൺസിലിന്റെ പ്രസിഡൻ്റായി സ്ഥാനമേറ്റ ഡോ. ബാബു സ്റ്റീഫനാണ് ഇക്കാര്യം അറിയിച്ചത്.


കേരളത്തിൽനിന്ന് സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുക്കുന്ന 100 വിദ്യാർഥിനികൾക്കാണ് ആദ്യ അവസരം. കൂടുതൽ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിശ്വമലയാളി സ്നേഹസംഗമം എന്നപേരിൽ റോയൽ ഓർക്കിഡ് ഷെറാട്ടനിൽ മൂന്നുദിവസമായി നടന്ന കൺവെൻഷൻ സമാപിച്ചു. മറ്റു ഭാരവാഹികൾ: ഷാജി മാത്യു (കൗൺസിൽ സെക്രട്ടറി ജനറൽ), സണ്ണി വെളിയത്ത് (ട്രഷറർ), ജെയിംസ് കൂടൽ (വൈസ് പ്രസിഡന്റ് അഡ്‌മിൻ), സുരേന്ദ്രൻ കണ്ണാട്ട് (വൈസ് ചെയർമാൻ), സെലീന മോഹൻ (വിമെൻസ് ഫോറം ചെയർമാൻ), ഷീല റെജി (വിമെൻസ് ഫോറം പ്രസിഡന്റ്), രേഷ്‌മ റെജി (യൂത്ത് ഫോറം പ്രസിഡൻ്റ്), മുൻ പ്രസിഡന്റ് തോമസ് മൊട്ടക്കൽ ചെയർമാനായി തുടരും. ജോൺ ബ്രിട്ടാസ് എംപി, കെ. മുരളീധരൻ, മുരുകൻ കാട്ടാക്കട, നടി സോനാനായർ, നടനും നിർമാതാവുമായ ദിനേശ് പണിക്കർ തുടങ്ങിയവർ സംസാരിച്ചു. ബിസിനസ് ഫോറം അവാർഡുകൾ അമേരിക്കൻ വ്യവസായി ജിംജോർജ്, തോമസ് മൊട്ടക്കൽ, ഷാജിമാത്യു സുരേന്ദ്രൻ കണ്ണാട്ട് തുടങ്ങിയവർക്ക് സമ്മാനിച്ചു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI