
കൊല്ലം :മാലിന്യമായി മാറുന്ന പാഴ്‌വസ്‌തുക്കൾ ഉപയോഗപ്പെടുത്തി വിദ്യാർഥികൾ നിർമിച്ച മൂല്യമുള്ള വസ്‌തുക്കളുടെ പ്രദർശനം 'പാഴ്‌തുക്കം' സംഘടിപ്പിച്ചു. കോർപ്പറേഷനും ഹരിതസഹായസ്ഥാപനമായ ഐആർടിസിയും സംയുക്തമായാണ് അസൈക്ലിങ് ഫെസ്റ്റിവൽ നടത്തിയത്.
ജിഎംജിഎച്ച്എസ്എസ് കൊല്ലം, ക്രിസ്‌തുരാജ് എച്ച്എസ്എസ്, ജി.എച്ച്.എസ്.എസ് ടികെഡിഎം, ജി.എച്ച്.എസ്.എസ് വള്ളിക്കീഴ്, ജി.എച്ച്.എസ്.എസ് കോയിക്കൽ, ഗവ. മോഡൽ ബോയ്‌സ് ഹൈസ്‌കൂൾ, ഗവ. ടൗൺ യുപിഎസ്. ഇരവിപുരം ജിവിഎച്ച്എസ്എസ് തട്ടാമല, ജിവിഎച്ച്എസ്എസ്. വാളത്തുംഗൽ ഗേൾസ്, ഗവ. എച്ച്.എസ്.എസ് ബോയ്‌സ് വാളത്തുങ്കൽ, ജിഎച്ച്എസ്എസ് വെസ്റ്റ് കൊല്ലം എന്നീ സ്കൂകൂളുകൾ പങ്കെടുത്തു.
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്. സവിതാദേവി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ യു. പവിത്ര അധ്യക്ഷത വഹിച്ചു. ഐആർടിസി കോഡിനേറ്റർമാർ നേതൃത്വം നൽകി. ഡെപ്യൂട്ടി മേയർ എസ്. ജയൻ, ക്ലീൻ സിറ്റി മാനേജർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group