കുട്ടികൾ ഇനി റോബോട്ടിക്സ് വേൾഡിൽ

കുട്ടികൾ ഇനി റോബോട്ടിക്സ് വേൾഡിൽ
കുട്ടികൾ ഇനി റോബോട്ടിക്സ് വേൾഡിൽ
Share  
2025 Jul 26, 10:28 AM
mannan

കല്പറ്റ: അധ്യയനവർഷം കുട്ടികൾ റോബോട്ടിനെക്കുറിച്ചും പഠിക്കും. പ്രായോഗിക പരിശീലനത്തിലൂടെ മുഖം തിരിച്ചറിഞ്ഞ് സ്വയം തുറക്കുന്ന വാതിലുകളും ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസറുമെല്ലാം നിർമിക്കും. കേരള ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ് (കൈറ്റ്) നേതൃത്വത്തിലാണ് കുട്ടികൾക്കായി റോബോട്ടുകളുടെ ലോകം തുറക്കുന്നത്. പത്താം ക്ലാസിലെ വിദ്യാർഥികൾക്ക് റോബോട്ടിക്‌സ് മേഖലയിൽ പഠനവും പ്രായോഗിക പരിശീലനവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ഇതിനായി ജില്ലയിലെ 85 സ്‌കൂളുകളിലായി 662 കിറ്റുകൾ കഴിഞ്ഞദിവസങ്ങളിൽ എത്തിച്ചു. പത്താംക്ലാസിലെ പുതിയ ഐസിടി പാഠപുസ്‌തകത്തിലെ 'റോബോട്ടുകളുടെ ലോകം' എന്ന ആറാം അധ്യായത്തെ ആസ്‌പദമാക്കിയാണ് പാനം.


സർക്യൂട്ട് നിർമാണം, സെൻസറുകളുടെയും ആക്‌പുവേറ്ററുകളുടെയും ഉപയോഗം, കംപ്യൂട്ടർ പ്രോഗ്രാമിങ് വഴി ഇലക്ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് പാഠഭാഗത്തിലുള്ളത്. റോബോട്ടിക് കിറ്റിലെ ആർഡിനോ ബ്രഡ് ബോർഡ്, ഐആർ സെൻസർ, സെർവോ മോട്ടോർ, ജമ്പർ വെയറുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തി കൈയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ തയ്യാറാക്കലാണ് ആദ്യപ്രവർത്തനം, എഐ ഉപയോഗിച്ചുള്ള ഹോം ഓട്ടോമേഷൻ സംവിധാനത്തിലൂടെ മുഖംതിരിച്ചറിഞ്ഞ് സ്വയംതുറക്കുന്ന സ്‌മാർട്ട് വാതിലുകൾ തയ്യാറാക്കലാണ് പത്താം ക്ലാസിലെ ഓരോ കുട്ടിയും ചെയ്‌തുനോക്കേണ്ട പ്രവർത്തനം.


നിർമിതികളുമായി റോബോ ഫെസ്റ്റ്


ഈ വർഷം സ്കൂളുകളിൽ പ്രത്യേക റോബോഫെസ്റ്റുകളും കൈറ്റ് സംഘടിപ്പിക്കും. കൈറ്റിൻ്റെ ലിറ്റിൽ കൈറ്റ് ക്ലബ്ബിൽ അംഗങ്ങളായ എട്ട്, ഒൻപത് ക്ലാസിലെ കുട്ടികളുടെയും പത്താംക്ലാസിലെ കുട്ടികളുടെയും നിർമിതികളാണ് ഫെസ്റ്റിൽ പ്രദർശിപ്പിക്കുക.


ലിറ്റിൽ കൈറ്റ് ക്ലബ്ബിൽ അംഗങ്ങളായ കുട്ടികൾക്ക് മൂന്നുവർഷമായി റോബോട്ടിക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീമേഖലകളിൽ പരിശീലനം നൽകുന്നുണ്ട്. പത്താം ക്ലാസിൽ ഐസിടി പാഠപുസ്‌തകം പഠിപ്പിക്കേണ്ട അധ്യാപകർക്കും റോബോട്ടിക് പഠനത്തിനായുള്ള പരിശീലനവും തുടങ്ങി, ജില്ലയിലെ 282 അധ്യാപകർക്കാണ് പ്രത്യേക പരിശീലനം കൈറ്റ് നൽകുന്നത്. അധ്യാപകരുടെ പരിശീലനം 31-ന് പൂർത്തിയാവും.


അഡ്വാൻസ്ഡ് കിറ്റുകൾ നൽകും


നിലവിൽ നൽകിയ റോബോട്ടിക് കിറ്റുകൾക്ക് പുറമെ പലിക്കുന്ന റോബോട്ടുകൾ ഉൾപ്പെടെ നിർമിക്കാൻകഴിയുന്ന അഡ്വാൻസ്‌ഡ് കിറ്റുകൾ ഈ വർഷംതന്നെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് ലഭ്യമാക്കും. കൂടുതൽ റോബോട്ടിക് കിറ്റുകൾ ആവശ്യമുള്ള സ്‌കൂളുകൾക്ക് അവ നേരിട്ടുവാങ്ങാനും കൈറ്റ് സൗകര്യമൊരുക്കിയിട്ടുണ്ട്.


കെ. അൻവർ സാദത്ത്

കൈറ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan