
പാലക്കാട്: 'വികസിത ഭാരതം -2047' ലക്ഷ്യത്തിലേക്കായി സാങ്കേതികവിദ്യയുടെ അന്താരാഷ്ട്ര നിലവാരമുള്ള പുതിയമുഖം സൃഷ്ടിക്കാനാവണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. പാലക്കാട് ഐഐടിയിൽ ഏഴാമത് ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിടെക് (151), എംടെക് (71), എംഎസ്‌സി (55), പിഎച്ച്‌ഡി (30), ഇരട്ടബിരുദം (8) വിഭാഗങ്ങളിലായി 328 പേരാണ് ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. ഐഐടി ബോർഡ് ഓഫ് ഗവർണേഴ്‌സ് ചെയർമാൻ പ്രൊഫ രമേഷ് വെങ്കിടേശ്വരൻ അധ്യക്ഷനായി. ഐഐടി ഡയറക്‌ടർ പ്രൊഫ. എ. ശേഷാദ്രി ശേഖർ ബിരുദദാനം നിർവഹിച്ചു.
മികച്ച ബിടെക് വിദ്യാർഥിക്കുള്ള പുരസ്‌കാരം കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്ങിലെ എൻ. നീരജ് കൃഷ്‌ണ ഏറ്റുവാങ്ങി. മികച്ച എംഎസ്സി വിദ്യാർഥിയായി ഫിസിക്‌സ് വിഭാഗത്തിൽനിന്ന് വിമൽ ശ്രീകാന്ത്, എംടെക് വിദ്യാർഥിയായി ജിയോടെക്നിക്കൽ എൻജിനിയറിങ്ങിലെ എം. ശിവകാമിദേവി എന്നിവരും പുരസ്കാരം സ്വീകരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group