വിദേശത്തേക്ക് ഉപരിപഠനത്തിന് പോകുന്നവരിലേറെയും മധ്യകേരളത്തിൽനിന്ന്-മന്ത്രി ആർ. ബിന്ദു

വിദേശത്തേക്ക് ഉപരിപഠനത്തിന് പോകുന്നവരിലേറെയും മധ്യകേരളത്തിൽനിന്ന്-മന്ത്രി ആർ. ബിന്ദു
വിദേശത്തേക്ക് ഉപരിപഠനത്തിന് പോകുന്നവരിലേറെയും മധ്യകേരളത്തിൽനിന്ന്-മന്ത്രി ആർ. ബിന്ദു
Share  
2025 Jul 04, 08:35 AM
MANNAN

വാഴൂർ ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർഥികളിലേറെയും മധ്യകേരളത്തിൽനിന്നാണെന്നും ഈ സാഹചര്യത്തിന് മാറ്റം വരണമെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു. വാഴൂർ എസ്.‌വിആർ എൻഎസ്എസ് കോളേജിൽ റുസാ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


വിദേശത്തുനിന്ന് നിരവധിപേർ ഉപരി പഠനത്തിനായി കേരളത്തിലെത്തുമ്പോൾ ഇവിടെനിന്ന് വിദ്യാർഥികൾ പുറത്തേക്കുപോകുന്ന സാഹചര്യത്തിന് മാറ്റം വരുത്താൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അധ്യാപകരും ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. ചീഫ് വിപ്പ് എൻ, ജയരാജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലിൽ, പ്രിൻസിപ്പൽ ബി. ഗോപകുമാർ, വാർഡംഗം സൗദാ ഇസ്മായിൽ, വി. സിന്ധു, എസ്. ശ്രീകല, വി. ബബിൻ, കെ.എൻ. പ്രീത, ടി.പി. ശ്രീനിവാസ് തുടങ്ങിയവർ പ്രസംഗിച്ചു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2