മമ്മൂട്ടിയുടെ ജീവചരിത്രം ഇനി പാഠപുസ്തകത്തിലും, സിലബസിൽ ഉൾപ്പെടുത്തി മഹാരാജാസ് കോളേജ്

മമ്മൂട്ടിയുടെ ജീവചരിത്രം ഇനി പാഠപുസ്തകത്തിലും, സിലബസിൽ ഉൾപ്പെടുത്തി മഹാരാജാസ് കോളേജ്
മമ്മൂട്ടിയുടെ ജീവചരിത്രം ഇനി പാഠപുസ്തകത്തിലും, സിലബസിൽ ഉൾപ്പെടുത്തി മഹാരാജാസ് കോളേജ്
Share  
2025 Jul 01, 04:34 PM
MANNAN

കൊച്ചി: മഹാരാജാസ് കോളേജിലെ വിദ്യാർഥികൾ ഇനി നടൻ മമ്മൂട്ടിയുടെ ജീവചരിത്രവും പഠിക്കും. രണ്ടാംവർഷ ചരിത്ര വിദ്യാർഥികളുടെ മലയാള സിനിമയുടെ ചരിത്രം എന്ന മേജർ ഇലക്ടീവ് കോഴ്സിലാണ് മമ്മൂട്ടിയുടെ ജീവചരിത്രവും ഉൾപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹം മഹാരാജാസിന്റെ ഭാ​ഗമാണെന്നും അത് അഭിമാനവുമാണെന്ന് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ മാധ്യമങ്ങളോട് കോമിനോട് പറഞ്ഞു. മമ്മൂട്ടിയെക്കൂടാതെ മഹാരാജാസ് പൂർവ വിദ്യാർഥിയായിരുന്ന ദാക്ഷായണി വേലായുധന്റെ ജീവിതവും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


കേരളത്തിന്റെ സാംസ്കാരിക ചരിത്രം പഠിപ്പിക്കുന്ന ഒരു കോഴ്സുണ്ട്. അതിൽ ആ കോഴ്സിൽ ഓരോ വകുപ്പിനും അവരുടേതായ രീതിക്ക് ഡിസൈൻ ചെയ്യാം. നമ്മുടെ കലാലയം പ്രാദേശികമായിട്ട് ഏറ്റവും അടുത്ത് നിൽക്കുന്നവരേയും പ്രധാനപ്പെട്ട ആൾക്കാരെയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മലയാള സിനിമ ചരിത്രം എന്ന് പറയുമ്പോൾ മമ്മൂട്ടിയുടെ പേരില്ലാതെ പോവില്ലല്ലോ. അദ്ദേഹം മഹാരാജാസിന്റെ ഭാ​ഗമാണ്. അത് അഭിമാനവുമാണ്. അദ്ദേഹത്തെ അടയാളപ്പെടുത്തി തന്നെയാണ് കോളേജിന്റെ ചരിത്രം നിലനിൽക്കുക എന്നുള്ള ഒരു ബോധ്യം കോളേജിനുണ്ടെന്നും മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഷജില പറഞ്ഞു.


മഹാരാജാസിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുള്ളവരെയെല്ലാം ഇത്തരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിഎ ഓണേഴ്‌സ് ചരിത്ര വിദ്യാര്‍ത്ഥികളുടെ സിലബസിലാണ് ദാക്ഷായണി വേലായുധന്റെ ജീവിതവും പഠന വിഷയമായി ഉള്‍പ്പെടുത്തിയത്. കൂടാതെ പണ്ഡിറ്റ് കറുപ്പൻ‍, മഹാരാജാസ് കോളജിലെ ആദ്യ പിന്നാക്കക്കാരനായ പ്രിന്‍സിപ്പല്‍ പ്രൊഫ. പി.എസ് വേലായുധൻ തുടങ്ങിയവരും സിലബബസിന്റെ ഭാ​ഗമായിട്ടുണ്ട്.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2