സ്‌കൂൾ പഠനത്തിൽ ഇനി ‘ഹിന്ദി’ പ്രധാനം; ഒന്നാം ക്ലാസിൽ തുടങ്ങാനും ആലോചന

സ്‌കൂൾ പഠനത്തിൽ ഇനി ‘ഹിന്ദി’ പ്രധാനം; ഒന്നാം ക്ലാസിൽ തുടങ്ങാനും ആലോചന
സ്‌കൂൾ പഠനത്തിൽ ഇനി ‘ഹിന്ദി’ പ്രധാനം; ഒന്നാം ക്ലാസിൽ തുടങ്ങാനും ആലോചന
Share  
2025 Jun 30, 09:17 AM
MANNAN

തിരുവനന്തപുരം: കേന്ദ്രസർക്കാർ നിർദേശം രാഷ്ട്രീയമായി എതിർത്തെങ്കിലും


സ്കൂൾ വിദ്യാഭ്യാസത്തിൽ ഹിന്ദിപഠനത്തിന് പ്രാമുഖ്യം നൽകി സംസ്ഥാന സർക്കാർ. മലയാളത്തിനും ഇംഗ്ലീഷിനും പുറമെ, ഹിന്ദിയിലും വിദ്യാർഥികൾ ഉയർന്ന നൈപുണി നേടാൻ ഗുണമേന്മാ വിദ്യാഭ്യാസത്തിനുള്ള മാർഗരേഖ ലക്ഷ്യമിടുന്നു. ഹിന്ദി കംപ്യൂട്ടിങ് ഉൾപ്പെടെ കുട്ടികളെ പ്രാപ്തരാക്കാനുള്ള അക്കാദമിക് മാസ്റ്റർ പ്ലാൻ സ്‌കൂളുകൾ ആസൂത്രണം ചെയ്യണം.


നിലവിൽ അഞ്ചാം ക്ലാസിൽ തുടങ്ങുന്ന ഹിന്ദി പഠനം ഒന്നുമുതൽ തുടങ്ങുംവിധം മാറ്റാനും ആലോചനയുണ്ട്.


ഹിന്ദി വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള പ്രാപ്തി കുട്ടികൾക്കുണ്ടാക്കാനുള്ള പഠനപ്രവർത്തനങ്ങൾ സ്‌കൂൾതലത്തിൽ ഏറ്റെടുക്കണം. ഇതിനായി ഹിന്ദി ക്ലബ് ഊർജിതമാക്കുന്നതിനു പുറമെ, ഹിന്ദി സിനിമകൾ കാണാനും കുട്ടികൾക്ക് അവസരമൊരുക്കും. എല്ലാ കുട്ടികളും നിർബന്ധമായും ഹിന്ദി പഠിക്കുന്ന തരത്തിലാവും ഭാഷാപദ്ധതി.


മാതൃഭാഷയ്ക്കും ഇംഗ്ലീഷിനും പുറമെ, ഹിന്ദിക്കും പ്രാധാന്യം നൽകുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം (എൻഇപി), നയപരമായി എൻഇപിയെ എതിർക്കുമ്പോഴും ത്രിഭാഷാ പരിപാടിക്കനുസരിച്ചു മുന്നോട്ടുനീങ്ങാനാണ് കേരളത്തിന്റെ തീരുമാനം. അതിഥിത്തൊഴിലാളികളുടെ മക്കൾ കൂടുതലായി പൊതുവിദ്യാലയങ്ങളിൽ ചേരുന്നുണ്ട്. അവരെ ആകർഷിക്കാനും ഹിന്ദിപഠനം ഉപകരിക്കും.


ഭാഷാപഠനത്തെയല്ല, ഹിന്ദി അടിച്ചേല്പിക്കുന്നതിനെയാണ് എതിർക്കുന്നതെന്ന നിലപാടിലാണ് സർക്കാർ,


പ്രവർത്തനങ്ങൾ


* ഹിന്ദി സംസാരിക്കാൻ അവസരമൊരുക്കി ദൈനംദിന ക്ലാസ് റൂം സംഭാഷണം,

ചർച്ച

* ഹിന്ദി സിനിമകളുടെ പ്രദർശനം, ഹിന്ദി തിയേറ്റർ, സ്‌കിറ്റ് തുടങ്ങിയവ.


* ഹിന്ദിപുസ്‌തക വായന പ്രോത്സാഹിപ്പിക്കൽ, ഹിന്ദി പത്രം തയ്യാറാക്കൽ, ഹിന്ദിയിൽ കുട്ടികളുടെ സർഗരചന.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2