
കൊച്ചി: 'വിദ്യാഭ്യാസത്തിലൂടെ വികസിത ഭാരതം' എന്ന ലക്ഷ്യത്തോടെ ശിക്ഷ സംസ്കൃതി ഉത്ഥാൻ ന്യാസിൻ്റെ നേതൃത്വത്തിൽ ജൂലായ് 25 മുതൽ 27 വരെ വെളിയനാട് ചിന്മയമിഷൻ ആസ്ഥാനത്തും 27, 28 തീയതികളിൽ ഇടപ്പള്ളി അമൃത വിശ്വവിദ്യാപീഠത്തിലുമായി ദേശീയ വിദ്യാഭ്യാസ സമ്മേളനങ്ങൾ നടക്കും. സമ്മേളനങ്ങളുടെ ഭാഗമായി കേരളത്തിലെ വിവിധ സർവകലാശാല വൈസ് ചാൻസലർമാർ മാർഗദർശികളായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു
മാതാ അമൃതാനന്ദമയിയാണ് പരിപാടിയുടെ മുഖ്യ രക്ഷാധികാരി. കേരള ചിന്മയമിഷൻ മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി, ബത്തേരി ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ്, രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണകേരള പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്, രമേശൻ, ചേംബർ ഓഫ് കേരള കോളേജസ് ചെയർമാൻ ഡോ. പി.കെ. കൃഷ്‌ണദാസ് എന്നിവരാണ് രക്ഷാധികാരികൾ. കൊച്ചിൻ ഷിപ്പ്യാർഡ് ചെയർമാൻ മധു എസ്. നായരാണ് അധ്യക്ഷൻ.
ജൂലായ് 25, 26, 27 തീയതികളിൽ വെളിയനാട് ചിന്മയമിഷൻ്റെ ആസ്ഥാനത്ത് വിദ്യാഭ്യാസ വിചക്ഷണന്മാരുടെ ദേശീയ സമ്മേളനം നടക്കും. ജൂലായ് 27-ന് വിശാല വിദ്യാഭ്യാസ സമ്മേളനം എന്ന നിലയിൽ 1000 അധ്യാപകരും വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന ജ്ഞാനസഭയും ജൂലായ് 28-ന് സർവകലാശാല വൈസ് ചാൻസലർമാരുടെ ദേശീയ സമ്മേളനവും ഇടപ്പള്ളി അമൃത വിശ്വ വിദ്യാപീഠത്തിൽ നടക്കും.
വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷൻ ഡോ. എൻ.സി. ഇന്ദുചൂഡന്റെ അധ്യക്ഷതയിൽ ഭാരത് ടൂറിസ്റ്റ് ഹോമിൽ നടന്ന യോഗത്തിന്റെ ഉദ്ഘാടനം ശിക്ഷ സംസ്കൃതി ഉത്ഥാൻ ന്യാസിൻ്റെ അഖില ഭാരതീയ ട്രഷറർ പ്രൊഫ. സുരേഷ് ഗുപ്‌ത നിർവഹിച്ചു. കൊച്ചിൻ ഷിപ്പ്യാർഡ് ചെയർമാൻ മധു എസ്. നായർ, ശിക്ഷ സംസ്കൃതി ഉതാൻ ന്യാസ് ദേശീയ ജനറൽസെക്രട്ടറി എ. വിനോദ്, വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന സംഘടന കാര്യദർശി ബി.കെ. പ്രിയേഷ് കുമാർ, വിദ്യാഭ്യാസ വികാസ കേന്ദ്രം പരിസ്ഥിതി വിഭാഗം സംയോജകൻ ഡോ. ജഗദീഷ് നമ്പ്യാർ, വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന സഹ സംയോജക് ആർ. ജയകൃഷ്‌ണൻ എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group