വിരട്ടലിൽ വിദ്യാർഥികൾ വീണില്ല

വിരട്ടലിൽ വിദ്യാർഥികൾ വീണില്ല
വിരട്ടലിൽ വിദ്യാർഥികൾ വീണില്ല
Share  
2025 Jun 26, 09:28 AM
vtk
pappan

പത്തനംതിട്ട : കോഴ്‌സിന് അംഗീകാരം, അടിസ്ഥാനസൗകര്യവികസനം, സ്വന്തമായി കോളേജ്, ഹോസ്റ്റൽ കെട്ടിടങ്ങൾ തുടങ്ങി വിവധ ആവശ്യങ്ങളുമായി പത്തനംതിട്ട ഗവ. നഴ്‌സിങ് കോളേജിലെ വിദ്യാർഥികൾ നടത്തിവന്ന സമരം അധികൃതരുടെ ഉറപ്പിന്മേൽ താത്കാലത്തേക്ക് നിർത്തി.


ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷൻ (ഡിഎംഇ)-യുമായി പത്തനംതിട്ട ഡിവൈഎസ്‌പി എസ്. അഷാദ് ഫോണിലൂടെ പർച്ച നടത്തി നൽകിയ ഉറപ്പിന്മേലാണ് മൂന്ന് ദിവസമായി നടന്നുവന്ന ബിഎസ്‌സി നഴ്സ‌ിങ് കുട്ടികളുടെ പ്രതിഷേധം അവസാനിപ്പിച്ചത്.


ബുധനാഴ്ച രാവിലെ വിദ്യാർഥികൾ കോളേജ് പ്രിൻസിപ്പലിനെ അദ്ദേഹത്തിന്റെ ഓഫീസിൽ ഉപരോധിച്ചു. അധികൃതർ പോലീസിനെ വിളിച്ചുവരുത്തി സമരക്കാരോട് പിന്മാറാൻ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഉപരോധം തുടർന്നാൽ എല്ലാവർക്കെതിരേയും കേസ് എടുക്കുമെന്നും അങ്ങനെയുണ്ടായാൽ ഭാവിയെ ബാധിക്കുമെന്നും ബന്ധപ്പെട്ടവർ ഭീഷണിപ്പെടുത്തിയെങ്കിലും കുട്ടികൾ ചെവിക്കൊണ്ടില്ല. സമരം ശക്തമാക്കിയ അവർ ഉപരോധം കോളേജ് ജങ്ഷൻ റോഡിലേക്ക് വ്യാപിപ്പിച്ചു. വിവിധ വിദ്യാർഥി സംഘടനാ പ്രതിനിധികളെത്തി ഇവർക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ പോലീസ് വീണ്ടും കുട്ടികളെ ചർച്ചയ്ക്ക് വിളിച്ചു. എന്നാൽ അവർ നിലപാടിൽ ഉറച്ചുനിന്നു. തുടർന്നാണ് ഡിവൈഎസ്‌പി ഡിഎംഇ യെ വിളിച്ചത്.


വിദ്യാർഥികൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് ഒരു മാസത്തിനകം പരിഹാരം കാണുമെന്നാണ് ഡിഎംഇ ഉറപ്പുനൽകി. നിലവിൽ കോളേജ് ജങ്ഷനിലെ വാടക കെട്ടിടത്തിൽനിന്ന് മലയാലപ്പുഴ മുസലിയാർ എൻജിനിയറിങ് കോളേജിലേക്ക് നഴ്സിങ് കോളേജിൻ്റെ പ്രവർത്തനം മാറ്റും, നഴ്‌സിങ് കോളേജ് അംഗീകാരം സംബന്ധിച്ചുള്ള കാര്യത്തിലും തീരുമാനമുണ്ടാവുമെന്നും ഡിവൈസ്‌പിയോട് ഡിഎംഇ പറഞ്ഞു.


കളക്ട‌റും വിദ്യാർഥി പ്രതിനിധികളുമായി പ്രശ്‌നം ചർച്ചചെയ്യാമെന്ന് ഉറപ്പു നൽകിയതോടെ വൈകീട്ട് ആറരയ്ക്ക് ഉപരോധം അവസാനിപ്പിച്ചു. കളക്‌ടറുമായുള്ള ചർച്ചയിൽ പ്രശ്‌നപരിഹാരമില്ലെങ്കിൽ സമരം വീണ്ടും തുടങ്ങാനാണ് വിദ്യാർഥികളുടെ തീരുമാനം. സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് സ്റ്റുഡൻറ് നഴ്‌സസ് അസോസിയേഷൻ ഓഫ് ഇന്ത്യ ആരോഗ്യവകുപ്പ് മന്ത്രിക്ക് കുത്ത് നൽകി.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI