വിദ്യാഭ്യാസനയത്തിൽ മാറ്റംകൊണ്ടുവരണം -എം.കെ. രാഘവൻ

വിദ്യാഭ്യാസനയത്തിൽ മാറ്റംകൊണ്ടുവരണം -എം.കെ. രാഘവൻ
വിദ്യാഭ്യാസനയത്തിൽ മാറ്റംകൊണ്ടുവരണം -എം.കെ. രാഘവൻ
Share  
2025 Jun 24, 08:27 AM
vtk
pappan

കോഴിക്കോട്: കേരള റെക്കനൈസ്‌ഡ് സ്‌കൂൾ മാനേജ്മെന്റ് അസോസിയേഷൻ (കെആർഎസ്എംഎ) മൂന്നാമത് വിജയോത്സവം സംഘടിപ്പിച്ചു. ജില്ലയിലെ അൺ എയ്‌ഡഡ് മേഖലയിലെ 40-ലധികം സ്കൂളുകളെയും 2025 വർഷം എസ്.എസ്.എൽസി പരീക്ഷയ്ക്ക് ഫുൾ എപ്ലസ് കിട്ടിയ 400-ലധികം കുട്ടികളെയും അൺ എയ്‌ഡഡ് സ്‌കൂളുകളിൽനിന്ന് നാഷണൽ ഇന്റർനാഷണൽ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികളെയും അസോസിയേഷൻ അനുമോദിച്ചു.


എം.കെ. രാഘവൻ എംപി ഉദ്ഘാടനംചെയ്‌തു. സർക്കാരിന്റെ പൊതു സിലബസും പൊതുപരീക്ഷയും പിന്തുടരുന്ന അൺ എയ്‌ഡഡ് റെക്കഗനൈസ്ഡ് സ്കൂ‌ളിനോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകളിലും ആർട്സ് കോളേജുകളിലും വിദ്യാർഥികൾ കുറയുന്നത് സർക്കാർ വിലയിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസിഡൻ ഡോ. എസ്. വിക്രമൻ അധ്യക്ഷനായി.


കെആർഎസ്എംഎ ജില്ലാ ജനറൽസെക്രട്ടറി പ്രൊഫ. എം. മുഹമ്മദ് ബഷീർ, കെആർഎസ്എംഎ സംസ്ഥാന ജനറൽസെക്രട്ടറി മുജീബ് പൂളക്കൽ, സംസ്ഥാനസെക്രട്ടറി രഞ്ജീവ് കുറുപ്പ്, ഹർഷാദ് എം. ഷാ, വിമലാ ജയരാജ്, കോഡ് റോബോ സിഇഒ രജനീഷ്, ജില്ലാ വർക്കിങ് സെക്രട്ടറി ടി.പി. മുനീർ എന്നിവർ സംസാരിച്ചു. പത്താംക്ലാസിന് നടപ്പാക്കുന്ന റോബോട്ടിക്സ‌് പഠനകിറ്റ് വിതരണോദ്ഘാടനം കെആർഎസ്എംഎ സംസ്ഥാന പ്രസിഡൻ്റ് രാഘവ ചേരാൾ നിർവഹിച്ചു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI