വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക്: ദക്ഷിണേന്ത്യയിൽ ഏറ്റവും കുറവ് കേരളത്തിൽ, കൂടുതൽ കർണാടകത്തിൽ

വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക്: ദക്ഷിണേന്ത്യയിൽ ഏറ്റവും കുറവ് കേരളത്തിൽ, കൂടുതൽ കർണാടകത്തിൽ
വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക്: ദക്ഷിണേന്ത്യയിൽ ഏറ്റവും കുറവ് കേരളത്തിൽ, കൂടുതൽ കർണാടകത്തിൽ
Share  
2025 Jun 20, 08:58 AM
mannanv 1

ബെംഗളൂരു: പാതിവഴിയിൽ പഠനം നിർത്തുന്ന ഹൈസ്‌കൂൾ വിദ്യാർഥികളുടെ എണ്ണം ദക്ഷിണേന്ത്യയിൽ ഏറ്റവും കുറവ് കേരളത്തിൽ. അതേസമയം, ഏറ്റവും കൂടുതൽ വിദ്യാർഥികൾ കൊഴിഞ്ഞുപോകുന്നത് കർണാടകത്തിലാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ റിപ്പോർട്ടുപ്രകാരം കർണാടകത്തിൽ 22.2 ശതമാനം വിദ്യാർഥികൾ ഒൻപത്, പത്ത് ക്ലാസുകളിൽ എത്തുമ്പോഴേക്കും പഠനം നിർത്തുന്നു. കേരളത്തിൽ 3.14 ശതമാനം വിദ്യാർഥികൾമാത്രമാണ് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാത്തത്.


വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിൽ ദക്ഷിണേന്ത്യയിൽ രണ്ടാമതായി αποχτιχακοστή (12.48 скость), коетоκό 11.43 ακτιστο κο തമിഴ്‌നാട്ടിൽ 7.68 ശതമാനം പേരും ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കുന്നില്ല. ഇക്കാര്യത്തിൽ രാജ്യത്ത് ഒന്നാമത് ബിഹാറാണ്. ഇവിടെ 25.07 ശതമാനം പേരും ഹൈസ്കൂ‌ൾ പഠനം പൂർത്തിയാക്കുന്നില്ല. രണ്ടാമത് അസമാണ് (25.07 ശതമാനം). ബംഗാളിൽ 17.87 ശതമാനം വിദ്യാർഥികൾ കൊഴിഞ്ഞുപോകുന്നു.


കർണാടകയടക്കം വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് അധികമുള്ള സംസ്ഥാനങ്ങൾ പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർഥികളെ സ്‌കൂളുകളിലെത്തിക്കാൻ വീടുകൾ തോറും കയറിയിറങ്ങി ബോധവത്കരണം നടത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നിർദേശം.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2