ഹയർ സെക്കൻഡറിയിൽ അടുത്തവർഷം പുതിയ പാഠ്യപദ്ധതി -മന്ത്രി

ഹയർ സെക്കൻഡറിയിൽ അടുത്തവർഷം പുതിയ പാഠ്യപദ്ധതി  -മന്ത്രി
ഹയർ സെക്കൻഡറിയിൽ അടുത്തവർഷം പുതിയ പാഠ്യപദ്ധതി -മന്ത്രി
Share  
2025 Jun 19, 09:05 AM
mannanv 1

പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു


'കൂടെയുണ്ട് കരുത്തേകാൻ' പദ്ധതിക്ക് തുടക്കം


തിരുവനന്തപുരം: ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്‌കാരം അടുത്ത

അധ്യയനവർഷം നടപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു, ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾക്ക് തുടക്കംകുറിച്ചുള്ള 'വരവേൽപ്പ്' തിരുവനന്തപുരം മോഡൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ലഹരി ഉൾപ്പെടെയുള്ള വെല്ലുവിളി അതിജീവിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കാനുള്ള 'കൂടെയുണ്ട് കരുത്തേകാൻ' പദ്ധതിക്കും ബുധനാഴ തുടക്കമായി.


വിദഗ്‌ധരുടെ സഹായത്തോടെയുള്ള കൗൺസലിങ് സേവനം, വ്യക്തിത്വവികസന ക്ലാസുകൾ, സൈബർ സുരക്ഷാ ബോധവത്‌കരണം, ജീവിതനൈപുണി പരിശീലനങ്ങൾ എന്നിവയെല്ലാം പദ്ധതിയിലുണ്ടാവും. അധ്യാപകർക്ക് കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കാനും പിന്തുണയ്ക്കാനുമുള്ള പരിശീലനം ലഭ്യമാക്കും.


രക്ഷിതാക്കൾക്ക് കുട്ടികളുടെ വളർച്ചയുടെ ഓരോഘട്ടത്തിലും ശരിയായ മാർഗനിർദേശം നൽകാനും പദ്ധതിയിലൂടെ സാധിക്കും -മന്ത്രി പറഞ്ഞു. മന്ത്രി ജി.ആർ. അനിൽ, ആൻ്റണി രാജു എംഎൽ.എ തുടങ്ങിയവർ പങ്കെടുത്തു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2