
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ ഈവർഷം ഒന്നാംക്ലാസിൽ ചേർന്നവരുടെ എണ്ണത്തിൽ 16,510 കുട്ടികളുടെ കുറവ്. 2024-25 അധ്യയനവർഷം 2.50,986 കുട്ടികളാണ് ഒന്നാംക്ലാസിൽ ചേർന്നത്. ആറാം പ്രവൃത്തിദിനത്തിലെ കണക്കനുസരിച്ച് 2025-26-ൽ 2,34,476 പേരാണ് ചേർന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു. ജനനനിരക്കിലെ കുറവാണിതിൽ പ്രതിഫലിച്ചതെന്നും മന്ത്രി വിശദീകരിച്ചു.
അൺ എയ്ഡഡ് സ്കൂളിൽ ഒന്നാംക്ലാസിൽ ചേർന്നവരുടെ എണ്ണത്തിൽ ഒരുകുട്ടിയുടെ വർധനയേയുള്ളൂ. കഴിഞ്ഞവർഷം 47,862 കുട്ടികളായിരുന്നു. ഈവർഷം 47,863.
സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ രണ്ടുമുതൽ പത്തുവരെ ക്ലാസുകളിലായി കഴിഞ്ഞവർഷം 28,86,607 കുട്ടികളായിരുന്നു. ഈ വർഷം 29,27,513 കുട്ടികളുണ്ട്. മുൻവർഷത്തേക്കാൾ 40,906 കുട്ടികൾ കൂടുതലായി പൊതുവിദ്യാലയങ്ങളിൽ എത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
2010-ൽ ജനിച്ച കുട്ടികളാണ് ഈവർഷം എസ്എസ്എൽസി പൂർത്തിയാക്കിയത്. 2010-ലെ ജനനനിരക്ക് 15.75 ശതമാനമായിരുന്നു. 2020-ൽ ജനിച്ചവരാണ് ഈവർഷം ഒന്നാംക്ലാസിലെത്തിയത്. 2020-ലെ ജനനനിരക്ക് 12.77 ശതമാനമാണ്.
അതേസമയം, കോവിഡിനും പ്രളയത്തിനും ശേഷം പൊതുവിദ്യാലയങ്ങളിൽ കൂടുതലായിവന്ന കുട്ടികൾ പിന്നീട് ടിസി വാങ്ങി മടങ്ങിപ്പോയെന്ന് മന്ത്രി സമ്മതിച്ചു. എന്നാൽ, പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കൂടുന്നുണ്ട്. മെച്ചപ്പെട്ടനിലയിൽ പൊതുവിദ്യാലയങ്ങളിൽ സമയബന്ധിതമായി കാര്യങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group