പൂക്കളും പൂമ്പാറ്റകളുമായി വാളൽ യുപി സ്‌കൂളിൽ ശലഭോദ്യാനം

പൂക്കളും പൂമ്പാറ്റകളുമായി വാളൽ യുപി സ്‌കൂളിൽ ശലഭോദ്യാനം
പൂക്കളും പൂമ്പാറ്റകളുമായി വാളൽ യുപി സ്‌കൂളിൽ ശലഭോദ്യാനം
Share  
2025 Jun 16, 08:18 AM
MANNAN

കോട്ടത്തറ : പൂക്കളെയും പൂമ്പാറ്റകളെയും കണ്ട് കുട്ടികൾക്ക് പ്രകൃതിയെ അടുത്തറിയാനായി വാളൽ യുപി സ്‌കൂളിൽ ശലഭോദ്യാനമൊരുക്കി. 'മാതൃഭൂമി' സീഡ് ക്ലബ്ബും ജെആർസി യൂണിറ്റും ചേർന്നാണ് സ്‌കൂൾ അങ്കണത്തിൽ ശലഭോദ്യാനമൊരുക്കിയത്.


പൂമ്പാറ്റകൾ സ്ഥിരമായി കാണപ്പെടുന്നതും മുട്ടയിടുന്നതുമായ ചെടികളാണ് ശലഭോദ്യാനത്തിൽ കൂടുതൽ നട്ടത്. കോട്ടത്തറ കൃഷി ഓഫീസർ ബിബിൻ പൗലോസ് ഉദ്‌ഘാടനംചെയ്‌തു. ശലഭങ്ങളെ നിരീക്ഷിക്കേണ്ട രീതികളെക്കുറിച്ച് അദ്ദേഹം ക്ലാസെടുത്തു.


കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെനീഷ്, പഞ്ചായത്തംഗങ്ങളായ ആൻറണി ജോർജ്, പുഷ്‌പ, പ്രധാനാധ്യാപകൻ തോമസ് പി. വർഗീസ്, സ്റ്റാഫ് സെക്രട്ടറി വി.ടി. ഷൈജുരാജ്, എ.പി. സാലിഹ്, കെ.എം. ഫസീല, നീതു മാസ്രോൾ, മാതൃഭൂമി സീഡ് കോഡിനേറ്റർ കെ.എസ്. അനൂപ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2