
ളാക്കാട്ടൂർ: അഞ്ജിതയ്ക്ക് അച്ഛനെന്നാൽ സ്നേഹത്തിൻ്റെ കാലാണ്; നേട്ടങ്ങൾക്കുപിന്നിലെ ഊർജവും, അച്ഛൻ എന്ന വാക്കു പറയുമ്പോൾ അഞ്ജിതയുടെ കണ്ണുകളിൽ അഭിമാനത്തിൻ്റെ തിരയിളക്കം.
ളാക്കാട്ടൂർ പോറ്റുകുന്നേൽ സി.ജി. അഞ്ജിതയെന്ന മിടുമിടുക്കി എംഎസ്‌ഡി ഹൊറൻസിക് സയൻസിൽ ഒന്നാഹാങ്കോടെ സ്വർണമെഡൽ ജേതാവാണ്. അച്ഛൻ പി.എസ്. ഗോപിനാഥൻ നായരുടെ കരുതലിനുള്ള മെഡൽകൂടിയാകുന്നു ഇത്.
ഈ സുവർണനേട്ടം കഠിനാധ്വാനത്തിൻ്റെ കനൽവഴിയിലൂടെ നേടിയെടുത്തതാണ്. പരിമിതികളുടെ നടുവിലും പതറാതെ പുഞ്ചിരിയോടെ ലക്ഷ്യങ്ങൾ ഒന്നൊന്നായി നേടിയെടുക്കുകയായിരുന്നു.
ചെറുപ്പത്തിലേ അമ്മ വിടപറഞ്ഞു
അസുഖംമൂലം 2014-ൽ അമ്മ രേഖാ ഗോപിനാഥിൻ്റെ വിയോഗത്തിനുശേഷം ജീവിതം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. അഞ്ജിത അന്ന് ളാക്കാട്ടൂർ എംജിഎം എൻഎസ്‌എസ് സ്‌കൂളിൽ ഒൻപതിൽ പഠിക്കുകയാണ്.
ഗോപിനാഥൻ നായരും അദ്ദേഹത്തിൻ്റെ അമ്മ മീനാക്ഷിയമ്മയും അഞ്ജിതയുംമാത്രമുള്ള ലോകമായി വീട്. പുറത്തുപോകുമ്പോൾ അച്ഛനുമമ്മയും വാങ്ങിക്കൊണ്ടുവന്നിരുന്ന പുസ്‌തകക്കുമ്പാരങ്ങളുടെ ഒർമ്മ, വെറുതേയിരിക്കുമ്പോൾ അഞ്ജിതയുടെ മനസ്സിൽ സങ്കടം നിറച്ചു.
അതിനെ മറികടക്കാൻ ആ പുസ്‌തകങ്ങളെത്തന്നെ ആശ്രയിച്ചു. സ്ഥിരജോലിയില്ലാത്ത അച്ഛൻ പലയിടത്തും പോയി തൊഴിലെടുത്തു. അലച്ചിലായിരുന്നു അച്ഛന് ആ കാലം. മകളും അമ്മൂമ്മയും മാത്രമായിരുന്നു വീട്ടിൽ
മുത്തശ്ശി കൊച്ചുമകളെ സ്നേഹച്ചിറകിൽ ചേർത്തുപിടിച്ചു. പഠിക്കാൻ അച്ഛനും മുത്തശ്ശിയും പ്രചോദിപ്പിച്ചു. ളാക്കാട്ടൂർ ഗവ. എൽപി സ്‌കൂൾ, ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് എച്ച്എസ്എസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസം അഞ്ജിതയുടെ നേട്ടങ്ങളുടെ പടവുകളായി.
കലോത്സവത്തിലും തിളങ്ങി. ചരിത്രാധ്യാപകനായ എം.ജി. ഗിരീഷ്, സ്കൂളിൽ തിളക്കമുള്ള ഗുരുവായി. ഉറക്കത്തിൽ കാണുന്നതല്ല. ഉറക്കം കെടുത്തുന്നതാണ് സ്വപ്നമെന്ന എപിജെ അബ്‌ദുൽകലാമിൻ്റെ വാക്കുകൾ ചിന്തകളെ തീപിടിപ്പിച്ചു.
ഇഷ്ടവിഷയം ഫൊറൻസിക് സയൻസ്
പത്തിലും പ്ലസ്‌ടുവിലുമെല്ലാം മികച്ച വിജയം നേടി, ഫൊറൻസിക് സയൻസ് ഇഷ്ടവിഷയമായി പഠിക്കാൻ തീരുമാനിച്ചു. ബിഎസ്‌സിക്ക് ആന്ധ്രപ്രദേശിലെ ആദികവി നന്നയ്യ യൂണിവേഴ്‌സിറ്റിയിൽ. എംഎസ്‌സി ഛത്തീസ്ഗഢ് ഗുമുഗാസിദാസ് വിശ്വവിദ്യാലയ സെൻട്രൽ യൂണിവേഴ്‌സിറ്റിയിലും, ഇതിനിടയിൽ നെറ്റ്, ജെആർഎഫ് എന്നിവ എടുത്തു.
അസി. പ്രൊഫസറായി മധുര ശ്രീകൃഷ്ണസ്വാമി കോളേജിൽ ആദ്യജോലി. ഇപ്പോൾ ആന്ധ്രപ്രദേശ് യാനത്ത് എസ്‌പി ഓഫീസിൽ ഫൊറൻസിക് എക്സ്പേർട്ടായി ജോലിചെയ്യുന്നു.
എം.എസ്‌സി ഗോൾഡ് മെഡലിൻ്റെ അവാർഡുദാനച്ചടങ്ങ് ഈവർഷമാദ്യം ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ നടന്നു. ചടങ്ങിൽ, ഏറെ പ്രചോദനംതന്ന അച്ഛനും ഒപ്പമുണ്ടായിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group