പേരിൽ 'ബോയ്‌സ്' മാറിയില്ലെങ്കിലും പെൺകുട്ടികൾ പഠനം തുടങ്ങി

പേരിൽ 'ബോയ്‌സ്' മാറിയില്ലെങ്കിലും പെൺകുട്ടികൾ പഠനം തുടങ്ങി
പേരിൽ 'ബോയ്‌സ്' മാറിയില്ലെങ്കിലും പെൺകുട്ടികൾ പഠനം തുടങ്ങി
Share  
2025 Jun 03, 09:17 AM
vs

ചേർത്തല: ഇനി ചേർത്തലയുടെ ചരിത്രത്തിൻ്റെ ഭാഗമായ ശ്രീനാരായണമെമ്മോറിയൽ ബോയ്‌സ് സ്‌കൂൾ പെൺകുട്ടികൾക്കും സ്വന്തം. 11 പെൺകുട്ടികളാണ് പുതിയ അധ്യയന വർഷത്തിൽ കലാലയത്തിൽ പഠനം തുടങ്ങിയത്. അഞ്ചാം ക്ലാസിൽ ഏഴും ഏഴ് എട്ട് ക്ലാസുകളിൽ രണ്ടുവീതവും കുട്ടികളാണ് ആദ്യദിനത്തിൽ ആൺപള്ളിക്കൂടത്തിൽ ക്ലാസ്‌മുറികളിൽ ആദ്യപെൺകുട്ടികളായെത്തിയത്.


മന്ത്രി പി. പ്രസാദിൻ്റെ ഇടപെടലുകളെ തുടർന്നാണ് സംസ്ഥാന സർക്കാർ സ്കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ച് ഉത്തരവായത്. ആദ്യമായി സ്കൂളിലെത്തിയ വിദ്യാർഥിനികൾക്ക് പിടിഎയും അധ്യാപകരും ചേർന്ന് വലിയ വരവേൽപ്പാണ് ഒരുക്കിയത്. പ്രവേശനോത്സവം നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റിചെയർപേഴ്‌സൺ ഏലിക്കുട്ടി ജോൺ ഉദ്ഘാടനം ചെയ്തു‌.


സ്കൂളിലെ ഉന്നതവിജയികളെയും മികവുകാട്ടിയവരെയും വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ ആദരിച്ചു. മരുത്തോർവട്ടം കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡൻ്റ് ജി. രാജു അധ്യക്ഷനായി. സ്‌കൂൾ പ്രഥമാധ്യാപിക ടി.എസ്. ജിഷ, പ്രിൻസിപ്പൽ ലജുമോൾ, അനൂപ് വേണു, നിഷാ അലക്സ്, റോസ്മേരി തുടങ്ങിയവർ സംസാരിച്ചു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan