സർക്കാർ സ്കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങളിൽ കുതിച്ചുചാട്ടം -ആർ. ബിന്ദു

സർക്കാർ സ്കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങളിൽ കുതിച്ചുചാട്ടം -ആർ. ബിന്ദു
സർക്കാർ സ്കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങളിൽ കുതിച്ചുചാട്ടം -ആർ. ബിന്ദു
Share  
2025 May 30, 09:15 AM
vtk
pappan

ഇടക്കുന്നം: സർക്കാർ സ്‌കൂളുകളിലെ അടിസ്ഥാനസൗകര്യ വിപുലീകരണത്തിൽ വലിയ കുതിച്ചുചാട്ടമാണ് സാധ്യമാക്കിയതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഇടക്കുന്നം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൻ്റെ പുതിയ കെട്ടിടശിലാസ്ഥാപനം നടത്തി പ്രസംഗിക്കുകയായിരുന്നു മന്ത്രി.


അടിസ്ഥാന സൗകര്യങ്ങളിലുണ്ടായിരുന്ന അപര്യാപ്‌തത പിണറായി സർക്കാർ പരിഹരിച്ചുവെന്നും കിഫ്‌ബിയുടെ സഹായത്തോടെ ഒട്ടേറെ സ്‌കൂളുകൾക്ക് ഗുണമേന്മയുള്ള ആധുനിക കെട്ടിടങ്ങൾ നിർമിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.


സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം പി.ആർ. അനുപമ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശികുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.ജെ. മോഹനൻ, സാജൻ കുന്നത്ത്, പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സോഫി ജോസഫ്, കോട്ടയം റീജണൽ ഡെപ്യൂട്ടി ഡയറക്‌ടർ പി.എൻ, വിജി, പിടിഎ പ്രസിഡൻ്റ് കെ.കെ. നസീബ്, സ്കൂൾ വികസനസമിതി ചെയർമാൻ പി. ഷാനവാസ്, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.


കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും നടത്തി. 2022-23 വർഷത്തെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി രണ്ട് കോടിരൂപ ഹയർ സെക്കൻഡറി വിഭാഗത്തിന് കെട്ടിടനിർമാണത്തിനായി അനുവദിച്ചിരുന്നു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI