
വള്ളിക്കുന്ന് : ശ്രവണ, സംസാര പരിമിതികളുള്ള വിദ്യാർഥികൾ പഠിക്കുന്ന
കൊടക്കാട് എസ്റ്റേറ്റിലെ പരപ്പനങ്ങാടി ബധിര വിദ്യാലയത്തിന് ഈ വർഷവും എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം. 1995-ൽ ആരംഭിച്ച വിദ്യാലയത്തിന് ഇതുവരെയുള്ള എല്ലാ ബാച്ചുകളിലും നൂറുശതമാനം വിജയം നേടാനായി. പ്രീ പ്രൈമറി മുതൽ പത്താംക്ലാസ് വരെ ഹോസ്റ്റൽ സൗകര്യത്തോടെ തികച്ചും സൗജന്യമായി പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ സ്പീച്ച് തെറാപ്പി, തൊഴിൽ പരിശീലനം, മത്സര പരീക്ഷകൾ നേരിടാനുളള പ്രത്യേക പരിശീലനം എന്നിവ നൽകുന്നുണ്ട്. പതിവ് പഠനരീതികൾക്കുപുറമേ വിജയഭേരി പദ്ധതി, മെൻറർ സിസ്റ്റം, രാത്രി ക്ലാസുകൾ, രക്ഷിതാക്കളുടെയും അധ്യാപകരുടെയും പിന്തുണ എന്നിവ വിജയത്തിനു സഹായകമായി. ഈ വിദ്യാർഥികൾ സംസ്ഥാന സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിലും പ്രവൃത്തിപരിചയ മേളകളിലും മികച്ച നേട്ടം കൈവരിച്ചവരാണ്. വിജയികളെ മാനേജ്‌മെന്റ് സ്റ്റാഫ് കൗൺസിൽ, പിടിഎ കമ്മിറ്റി എന്നിവ അഭിനന്ദിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group