
പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർഥിനികൾക്ക് സൗജന്യ പ്ലസ് വൺ, പ്ലസ് ടു പഠനവും അതോടൊപ്പം സൗജന്യ എൻട്രൻസ് പരിശീലനവുമായി ശാന്തിഗിരി വിദ്യാഭവൻ.
പോത്തൻകോട് (തിരുവനന്തപുരം) : ഇത്തവണത്തെ പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ+ നേടിയ വിദ്യാർഥിനികൾക്ക് സൗജന്യ പ്ലസ് വൺ, പ്ലസ് ടു പഠനവും അതോടൊപ്പം സൗജന്യ എൻട്രൻസ് പരിശീലനവും നൽകുമെന്ന് ശാന്തിഗിരി വിദ്യാഭവൻ അധികൃതർ അറിയിച്ചു.

വിദ്യാർത്ഥിനികൾക്ക് പോത്തൻകോട് ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു പഠനവും നീറ്റ് പരിശീലനവും തികച്ചും സൗജന്യമായിരിക്കും. പരിശീലന രംഗത്തെ പ്രഗൽഭരും പരിചയസമ്പന്നരായ അദ്ധ്യാപകരുമാകും നീറ്റ് പ്രവേശനപരീക്ഷയ്ക്ക് വേണ്ടിയുളള ക്ലാസുകൾ നയിക്കുക. പദ്ധതി സംബന്ധിച്ച് കൂടൂതൽ വിവരങ്ങൾക്ക് 9207410326, 8304084271 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
LKG മുതൽ എട്ടുവരെ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group