ഹൈബ്രിഡ് ഓട്ടോറിക്ഷയുമായി എംബിറ്റ്സ് വിദ്യാർഥികൾ

ഹൈബ്രിഡ് ഓട്ടോറിക്ഷയുമായി എംബിറ്റ്സ് വിദ്യാർഥികൾ
ഹൈബ്രിഡ് ഓട്ടോറിക്ഷയുമായി എംബിറ്റ്സ് വിദ്യാർഥികൾ
Share  
2025 May 05, 09:23 AM
sargalaya

കോതമംഗലം ഇന്ധനം ഇല്ലാത്തതിന്റെ പേരിൽ ഓട്ടോറിക്ഷകൾക്ക് ഇനി വഴിയിൽ കിടക്കേണ്ടിവരില്ല. വൈദ്യുതിയിലും പെട്രോളിലും ഓടുന്ന ഹൈബ്രീഡ് ഓട്ടോറിക്ഷയുമായി എംബിറ്റ്സ് എൻജിനിയറിങ് കോളേജ് വിദ്യാർഥികളുടെ പരീക്ഷണം വിജയം കണ്ടു.


15 വർഷം പിന്നിട്ട ഉപയോഗശൂന്യമായ ഓട്ടോറിക്ഷയാണ് ഹൈബ്രിഡ് കുട്ടപ്പനാക്കി പുതിയ രൂപത്തിലും ഭാവത്തിലുമാക്കിയത്. പെട്രോൾ തീർന്നാൽ പകരം വൈദ്യുതിയും വൈദ്യുതി തീർന്നാൽ പെട്രോളിലും അനായാസം ഓടിക്കാവുന്ന മുച്ചക്രവും അങ്ങനെ ഹൈബ്രിഡ് ശ്രേണിയിലേക്ക് എത്തി.


കോളേജിലെ അവസാനവർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ‌് വിഭാഗം വിദ്യാർഥികൾ ആണ് തങ്ങളുടെ കോഴ്‌സ് പ്രോജക്ട‌ിന്റെ ഭാഗമായി ഹൈബ്രീഡ് ഓട്ടോറിക്ഷ രൂപകല്പന ചെയ്ത‌ത്.


ഇലക്ട്രിക് ആൻഡ് ഇലക്ടോണിക്സ‌് വിഭാഗം മേധാവി ഡോ. അരുൺ എൽദോ ഏലിയാസ്,മെക്കാനിക്കൽ വിഭാഗം ട്രേഡ് ഇൻസ്ട്രക്‌ടർ ബിനീഷ് ജോയി എന്നിവരുടെ മേൽനോട്ടത്തിൽ അതുൽ പി. മാണിക്കം, നിബിൻ ബിനോയ്, ഗൗതം മോഹൻ, അനന്തു അജികുമാർ, ജോയൽ ജോസ്, അലൻ ബെന്നി, മുഹമ്മദ് ബിലാൽ, മുഹമ്മദ് ഷാൽബിൻ എന്നിവരടങ്ങുന്ന വിദ്യാർഥികൾ മാനേജ്‌മെൻ്റ് ധനസഹായത്തോടെ ഒരുലക്ഷംരൂപ ചെലവഴിച്ച് ആറുമാസംകൊണ്ടാണ് വാഹനം നിർമിച്ചത്.


ഹൈബ്രിഡ് ഓട്ടോയുടെ കന്നിയാത്ര സാങ്കേതികശാസ്ത്ര സർവകലാശാലാ വൈസ് ചാൻസലർ ഡോ. കെ. ശിവപ്രസാദ് ഫ്ളാഗ്‌ഓഫ് ചെയ്‌തു. കോളേജ് സെക്രട്ടറി ബിനോയ് തോമസ് മണ്ണഞ്ചേരി, ട്രഷറർ ബിനു കെ. വർഗീസ്, ഡയറക്ട‌ർ ഡോ. ഷാജൻ കുര്യാക്കോസ്, പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. ജോണി ജോസഫ്, പ്രൊഫ. ലീന തോമസ്, ഡോ. അരുൺ എൽദോ ഏലിയാസ് എന്നിവർ പങ്കെടുത്തു.



SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan