
കണ്ണൂർ : വടക്കൻ കേരളത്തിൽ നാഷണൽ കാഡറ്റ് കോർ (എൻസിസി) പ്രവർത്തനം വ്യാപിപ്പിക്കും. ഇതിൻ്റെ ഭാഗമായി കണ്ണൂരിലെത്തിയ ഡയറക്ടർ ജനറൽ ലെഫ്. ജനറൽ ഗുർബീർ പാൽസിങ് വിവിധ പദ്ധതികൾ അവലോകനം ചെയ്തു. കാസർകോട്ട് പുതിയ ബറ്റാലിയൻ തുടങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും അദ്ദേഹം വിലയിരുത്തി.
ഗ്രാമീണമേഖലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കണ്ണൂർ ജില്ലയിൽ 50 സ്ഥാപനങ്ങളിൽനിന്ന് 5000 കാഡറ്റുകൾ എൻസിസിയിലുണ്ട്. കൂടുതൽപ്പേരെ ഉൾപ്പെടുത്താണമെന്ന ആവശ്യം കണക്കിലെടുത്താണ് കാസർകോട്ട് പുതിയ ബറ്റാലിയൻ പരിഗണിക്കുന്നത്. കണ്ണൂരിലെത്തിയ ഗുർബീർപാൽ സിങ് കാഡറ്റുകളുമായി കൂടിക്കാഴ്‌ച നടത്തി. രാഷ്ട്രനിർമാണത്തിനായുള്ള കാഡറ്റുകളുടെ ആവേശത്തെയും പ്രതിബദ്ധതയെയും അദ്ദേഹം അഭിനന്ദിച്ചു.
എൻസിസി കോഴിക്കോട് ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എം.ആർ. സുബോധ് ഉൾപ്പെടെയുള്ള മുതിർന്ന സൈനികോദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു. കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർ (ഡിഎസ്‌സി) സെൻറർ കമാൻഡന്റ്റ് കേണൽ പരംവീർ സിങ് നാഗ്രയുമായി കൂടിക്കാഴ്‌ച നടത്തി. പരിശീലനത്തിൽ സഹകരണവും വിഭവങ്ങളുടെ പങ്കിടലും ഉറപ്പാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചചെയ്തു.
അഞ്ചുദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്‌ച കേരളത്തിലെത്തിയ ഗുർബിൽപാൽ സിങ് ഞായറാഴ്‌ച കല്പറ്റയിൽ എൻസിസി-5 കേരള ബറ്റാലിയൻ ആസ്ഥാനം, 22-ന് കോഴിക്കോട് എൻസിസി ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്‌സ്, ഗ്രൂപ്പ് ട്രെയിനിങ് സെന്റർ എന്നിവ സന്ദർശിക്കും. എൻസിസി കാഡറ്റുകൾ, ഉദ്യോഗസ്ഥർ, സൈനികർ എന്നിവരുമായി സംവദിക്കും. 23-ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group