
താമരശ്ശേരി: കൊടുവള്ളി നിയോജകമണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ
ഗുണമേന്മ ഉറപ്പുവരുത്തുന്ന ഉന്നതി പദ്ധതിക്കുകീഴിൽ താമരശ്ശേരി ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ആദ്യപടിയായി 16 ഇന്ററാക്ടീവ് മോണിറ്റർ എനേബിൾഡ് ക്ലാസ്‌മുറികളൊരുങ്ങുന്നു, സ്കൂളിനെ അന്താരാഷ്ട്രനിലവാരത്തിലേക്കുയർത്താനുള്ള 'ഉന്നതി' പദ്ധതിയുടെ അവലോകനയോഗത്തിൽ എം.കെ. മുനീർ എംഎൽഎ ആദ്യഘട്ടത്തിൽ നടപ്പാക്കുന്ന പദ്ധതികൾ വിശദീകരിച്ചു.
സമ്പൂർണസൗകര്യങ്ങളോടുകൂടിയ സ്റ്റേഡിയം, മൾട്ടി പർപ്പസ് ഇൻഡോർ ഓഡിറ്റോറിയം, ഡിജിറ്റൈസ്‌ഡ് ലൈബ്രറി, ഔട്ട്ഡോർ റീഡിങ് ഗാർഡൻസ്, കാംപസ് സൗന്ദര്യവത്‌കരണം തുടങ്ങി പ്രഥമപരിഗണന നൽകേണ്ട പദ്ധതികൾക്ക് രൂപംനൽകി. ഘട്ടംഘട്ടമായി ചുരുങ്ങിയ കാലത്തിനുള്ളിൽ സ്കൂളിന്റെ സമഗ്രവികസനമാണ് ലക്ഷ്യമിടുന്നത്. സർക്കാർസഹായവും പൊതുജനപങ്കാളിത്തവും ഉൾപ്പെടുത്തി സർവതലത്തിലും സ്‌കൂളിൻ്റെ മുഖച്ചായ മാറ്റിയെടുക്കും.
എംഎൽഎയുടെ നേതൃത്വത്തിൽ വിപുലമായ പൂർവ അധ്യാപകവിദ്യാർഥി സംഗമം ഇതിനായി സംഘടിപ്പിക്കാനും സ്‌കൂളിൻ്റെ അഭ്യുദയകാംക്ഷികളെ സമീപിക്കാനും യോഗം തീരുമാനിച്ചു. വിദ്യാർഥികളിൽ മാത്രമല്ല, പൊതുസമൂഹത്തിലും ഗുണപ്രദമായ മാറ്റങ്ങൾ സാധ്യമാക്കുന്ന തരത്തിലുള്ള പദ്ധതികളാണ് ഉന്നതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
യോഗത്തിൽ പിടിഎ പ്രസിഡൻ്റ് എം. വിനോദൻ അധ്യക്ഷനായി. പ്രിൻസിപ്പൽമാരായ യു.ബി. മഞ്ജുള, ഡോ. ജലൂഷ്, എച്ച്എം പി.ടി. മുഹമ്മദ് ബഷീർ, പിടിഎ വൈസ് പ്രസിഡൻ്റ് അഷ്റഫ് കോരങ്ങാട്, മദർ പിടിഎ പ്രസിഡന്റ് സി.കെ. സുമയ്യ റസാഖ് മലോറം, ലൈജു തോമസ് എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group