തോൽക്കാൻ ‌മനസ്സില്ല, തോല്പിക്കാനും

തോൽക്കാൻ ‌മനസ്സില്ല, തോല്പിക്കാനും
തോൽക്കാൻ ‌മനസ്സില്ല, തോല്പിക്കാനും
Share  
2025 Apr 17, 10:05 AM
vadakkan veeragadha

പരീക്ഷ 25 മുതൽ


പാലക്കാട് പഠനത്തിൽ പിന്നാക്കംനിൽക്കുന്ന എട്ടാംക്ലാസ് വിദ്യാർഥികളെ സഹായിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് തുടങ്ങിയ അവധിക്കാല ക്ലാസ് അവസാന ഘട്ടത്തിൽ 24-ന് പഠനപിന്തുണാ ക്ലാസ് അവസാനിപ്പിച്ച് 25 മുതൽ 29 വരെ പരീക്ഷനടത്താനാണ് തീരുമാനം. 30-ന് ഫലപ്രഖ്യാപനവുമുണ്ടാകും,


ഏപ്രിൽ എട്ടിനാണ് എട്ടാംക്ലാസിൽ 30 ശതമാനത്തിൽക്കുറവ് മാർക്കുള്ള കുട്ടികൾക്കായി ക്ലാസ് ആരംഭിച്ചത്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മൂല്യനിർണയത്തിൽ മാറ്റംവരുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ജില്ലയിൽനിന്ന് 2.900 വിദ്യാർഥികളെയാണ് ഇങ്ങനെ തിരഞ്ഞെടുത്തത്. പത്താംക്ലാസ് പരീക്ഷാ മൂല്യനിർണയത്തിന് പോയ അധ്യാപകരൊഴിച്ചുള്ളവരെ പരിശീലനത്തിനായും തിരഞ്ഞെടുത്തു.


പഠനപിന്തുണാക്ലാസ് ഇങ്ങനെ


രാവിലെ 9.30 തൊട്ട് 12.30വരെയാണ് അതത് സ്‌കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്ക് പരിശീലനം. ഏത് വിഷയത്തിലാണോ 30 ശതമാനത്തിൽക്കുറവ് മാർക്ക് കിട്ടിയിരിക്കുന്നത് ആ വിഷയങ്ങളിലെല്ലാം പ്രത്യേകംക്ലാസുകൾ നൽകും. ഓരോ വിഷയത്തിലും ഇടയ്ക്കിടെ ചോദ്യപേപ്പറുകൾ നൽകും. പഠിച്ചകാര്യങ്ങൾ വിദ്യാർഥികൾ എങ്ങനെയാണ് എഴുതുന്നതെന്ന് പരിശോധിക്കും. അശ്രദ്ധയാണോ, മറിച്ച് വിഷയങ്ങൾ പഠിച്ചെടുക്കാനുള്ള ബുദ്ധിമുട്ടാണോയെന്ന് തിരിച്ചറിഞ്ഞശേഷം അവർക്കാവശ്യമുള്ള പിന്തുണ നൽകും.


തോൽപ്പിക്കില്ല, പകരം ഒൻപതിലും ക്ലാസ്


പിന്തുണക്ലാസിനുശേഷം നടത്തുന്ന പരീക്ഷയിൽ മുഴുവൻ വിദ്യാർഥികളെയും ജയിപ്പിക്കും. എന്നാൽ, 30 ശതമാനത്തിൽത്താഴെ മാർക്ക് വാങ്ങുന്നവരുടെ പട്ടിക തയ്യാറാക്കിവെക്കും. ഏത് വിഷയത്തിലാണോ ഇവർ പുറകിൽനിൽക്കുന്നത് ആ വിഷയത്തിൽ ഒൻപതാംക്ലാസിലെത്തുമ്പോഴും പ്രത്യേകം ക്ലാസ് നൽകും. അധികസമയം കണ്ടെത്തിയായിരിക്കും ഇത്.


ജില്ലയിൽ 29,766 വിദ്യാർഥികൾ


ഒന്നിലധികം വിഷയത്തിൽ 30 ശതമാനത്തിൽക്കുറഞ്ഞ മാർക്ക് വാങ്ങിയവരുണ്ട്. ജില്ലയിൽ ഇങ്ങനെ 29,766 വിദ്യാർഥികളാണുള്ളത്. കെമിസ്ട്രി, ബയോളജി, ഫിസിക്‌സ് എന്നിവയടങ്ങിയ അടിസ്ഥാന ശാസ്ത്രത്തിലാണ് വിദ്യാർഥികൾ ഏറ്റവും പുറകിൽ. ഹിന്ദി വിഷയത്തിലാണ് രണ്ടാമത് കുറവുമാർക്ക് വാങ്ങിയവരുള്ളത്.




MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2